HOME
DETAILS

ചാലിയാര്‍ മാലിന്യമുക്തമാക്കാന്‍ 193 കോടിയുടെ പദ്ധതി

  
backup
May 25 2018 | 03:05 AM

%e0%b4%9a%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae

 

മലപ്പുറം: മാലിന്യമുക്ത ചാലിയാറിനായി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 1,93,59,19,391 കോടി രൂപയുടെ ജനകീയ പദ്ധതി വരുന്നു. ഇന്നലെ കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കര്‍മപദ്ധതിക്ക് അംഗീകാരം നല്‍കി.
നിലമ്പൂര്‍ ബ്ലോക്ക് പരിധിയില്‍ വരുന്ന ചാലിയാര്‍ പുഴയുടെ ഭാഗവും അതിന്റെ 12 പോഷക നദികളും അതിലേക്കുള്ള നീര്‍ച്ചാലുകളും മാലിന്യ മുക്തമാക്കി പുഴയും മറ്റു ജല സ്രോതസുകളും സംരക്ഷിക്കുന്ന പദ്ധതി മൂന്നു വര്‍ഷംകൊണ്ടു പൂര്‍ത്തീകരിക്കും. തുടര്‍ന്നു നഗരസഭയിലേക്കും ചാലിയാര്‍ കടന്നുപോകുന്ന മറ്റു ബ്ലോക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനും നിര്‍ദേശിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ജല ധവളപത്രം പ്രസിദ്ധീകരിക്കും.
ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ഫണ്ടുകള്‍, വിവിധ വകുപ്പുകളുടെ ഫണ്ട്, റിവര്‍ മാനേജ്‌മെന്റ് ഫണ്ട്, സി.എസ്.ആര്‍ ഫണ്ട് എന്നിവ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുക. തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകരും പദ്ധതിയുടെ ഭാഗമാകും.
പഞ്ചായത്തുകളില്‍ ഗ്രീന്‍ ടെക്‌നോളജി സെന്ററുകള്‍, എം.ആര്‍.എഫ് സെന്റര്‍, പഞ്ചായത്തുകളില്‍ എം.സി.എഫ് സെന്റുകള്‍, പുഴ സൗന്ദര്യവല്‍ക്കരണം, കടവ് കെട്ടല്‍, പുഴക്കൂട്ടങ്ങള്‍, കുട്ടിക്കൂട്ടങ്ങള്‍, വന സംരക്ഷണ സമിതികള്‍, മത്സ്യ കുളങ്ങള്‍, ആഘോഷങ്ങളെ മാലിന്യ മുക്തമാക്കല്‍, ബോധവല്‍ക്കരണത്തിനായി നാടകം, ചിത്ര പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങി വ്യത്യസ്തമായ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി നടക്കും. കാരക്കോടന്‍ പുഴയിലെ ടൂറിസം പദ്ധതിയും ഇതോടൊപ്പം വിഭാവനം ചെയ്യുന്നുണ്ട്.
യോഗത്തില്‍ നിലമ്പൂര്‍ ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍ പദ്ധതി വിശദീകരിച്ചു. നിലമ്പൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ടി ഉസ്മാന്‍, സി.ടി രാധാമണി, ആലീസ് അമ്പാട്ട്, കെ. സ്വപ്ന, ജില്ലാ പ്ലാനിങ് ഓഫിസര്‍ പി. പ്രദീപ് കുമാര്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  17 days ago
No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  17 days ago
No Image

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായ കടിയേറ്റു

Kerala
  •  17 days ago
No Image

ആസ്ത്മ രോ​ഗികൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

Health
  •  17 days ago
No Image

ഒഡീഷയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  17 days ago
No Image

കൊടുങ്ങല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  17 days ago
No Image

'പണമില്ലാത്തവരെ പഠനയാത്രയില്‍ നിന്ന് ഒഴിവാക്കരുത്':കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസമന്ത്രി

Kerala
  •  17 days ago
No Image

'മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മോദിക്ക് തീരുമാനിക്കാം'; ഏകനാഥ് ഷിന്‍ഡെ

latest
  •  17 days ago
No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  17 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  17 days ago