ഭരണകൂടം വേട്ടക്കാരുടെ സംരക്ഷകരാകുന്നത് നിരാശജനകം: ബിന്ദു കൃഷ്ണ
കൊല്ലം: കേരളത്തിലെ ഭരണകൂടം വേട്ടക്കാരുടെ സംരക്ഷകരാകുന്നത് നിരാശാജനകമാണെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ. സംസ്ഥാനത്ത് വ്യാപകമാകുന്ന ശിശു-സ്ത്രീപീഡനം വിലാപമായി ഉയരുമ്പോള്‍ വേട്ടക്കാരന്റെ സംരക്ഷകരായി ഭരണകൂടം മാറുന്നത് ദുഃഖകരമാണ്. പതിനാറുകാരിയായ ബാലതാരത്തെ പീഡിപ്പിച്ച പ്രതികളെ സംരക്ഷിക്കുന്ന മേഴ്‌സിക്കുട്ടിയമ്മ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് പൊലിസ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ചും ഉപരോധവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിന്ദുകൃഷ്ണ.
ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിന ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സൂരജ് രവി, നെടുങ്ങോലം രഘു, ഏരൂര്‍സുഭാഷ്, സന്തോഷ് തുപ്പാശ്ശേരി, എം.എം സഞ്ജീവ് കുമാര്‍, എന്‍ ഉണ്ണികൃഷ്ണന്‍, തൃദീപ്കുമാര്‍, ആദിക്കാട് മധു, കൃഷ്ണവേണി ജി. ശര്‍മ്മ, സിസിലി സ്റ്റീഫന്‍, ജി ജയപ്രകാശ്, എസ് ശ്രീകുമാര്‍, മുനമ്പത്ത് വഹാബ്, ആന്റണി ജോസ്, ശ്രീലാല്‍ വാളത്തുംഗല്‍, രാജഗോപാല്‍, കെ.ആര്‍.വി സഹജന്‍, കാഞ്ഞിരവിള അജയകുമാര്‍, എം ബദറുദീന്‍, ആര്‍ രമണന്‍, രാജ്‌മോഹന്‍, നാസുമുദീന്‍ലബ്ബ, വഹീദ, ചവറ അരവി, പനയം സജീവ്, ബിമലാജര്‍മിയാസ്, ഗീതാജോണ്‍, അരുണ്‍ കോട്ടയ്ക്കകം, ബി ഷഹാല്‍, പെരുമണ്‍ ജയപ്രകാശ്, റഷീദ് സുരേഷ്‌കുമാര്‍, അനില്‍കുമാര്‍, ശങ്കരനാരായണന്‍, കോതേത്ത് ഭാസുരന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."