HOME
DETAILS
MAL
ഖാസി കേസ്: സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
backup
June 30 2016 | 03:06 AM
കാസര്‍കോട്: പ്രമുഖ പണ്ഡിതനും ചെമ്പിരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തെക്കുറിച്ച് സി.ബി.ഐയുടെ ഉന്നത സംഘത്തെക്കൊണ്ട് പുനരന്വേഷണം നടത്തി കേസ് തെളിയിക്കണമെന്നാവശ്യപ്പെട്ട് ഖാസിയുടെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും കാസര്‍കോട് നടത്തി വരുന്ന സമരം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.
രണ്ടുമാസമായി ആക്ഷന്‍ കമ്മിറ്റിയും കുടുംബവും കാസര്‍കോട് നടത്തി വരുന്ന സമരം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഈ പ്രശ്നം ആക്ഷന്‍ കമ്മിറ്റിയുമായി കൂടിയാലോചിച്ച് ആവശ്യമായ മറുപടി സ്വീകരിക്കാന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."