കുട്ടികളുടെ മത്സരവള്ളംകളി കാണികള്‍ക്ക് ആവേശമായി
കുട്ടനാട്: കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലസഭ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചെറുവള്ളംകളി മത്സരം കാണികള്‍ക്കിടയില്‍ ആവേശം വിതറി.
ഒന്ന്, മൂന്ന്, അഞ്ച് തുഴ, ഇനങ്ങളിലായി 15 വയസില്‍ താഴെയുള്ള കുട്ടികളുടെ നാല്‍പ്പതു ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. കൈനകരി പത്തില്‍ത്തോട്ടില്‍ നടന്ന മത്സരത്തില്‍ ഒരു തുഴ വള്ളങ്ങളുടെ വിഭാഗത്തില്‍ അലന്‍കുര്യന്‍ ജേതാവായി.
തോമസ് പ്രിന്‍സ്, സഞ്ചു എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. മൂന്നു തുഴ വള്ളങ്ങളില്‍ ആദിത്യന്‍ നയിച്ച വള്ളം ഒന്നും അഭിഷേക് നയിച്ച വളളം രണ്ടും പ്രണവ് നയിച്ച വള്ളം മൂന്നാം സ്ഥാനവും നേടി. അഞ്ചു തുഴ വള്ളങ്ങളില്‍ രാഹുല്‍ ക്യാപ്റ്റനായുള്ള ടീം ജേതാക്കളായി.
കൈനകരി ഗ്രാമപ്പഞ്ചായത്തിന്റേയും സി.ഡി.എസിന്റേയും സഹകരണത്തോടെയാണ് വള്ളം കളി സംഘടിപ്പിച്ചത്. കുടുംബശ്രീ ഡി.എം.സി. സുജ ഈപ്പന്‍ വള്ളം കളി ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.
യു.ബി.സി. കൈനകരി സ്ഥാപകാംഗം ആന്റണി വല്യവീട്ടില്‍ മത്സരം ഉദ്ഘാടനം ചെയ്തു. കൈനകരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ് അധ്യക്ഷത വഹിച്ചു.
പ്രസീദ മിനില്‍ കുമാര്‍, ജിജോ പള്ളിക്കല്‍, കമലമ്മ ഉദയാനന്ദന്‍, മധു സി.കൊളങ്ങര, സുഷമ അജയന്‍, കെ.പി. രാജീവ്, സുബി സന്തോഷ്്, കെ.ബി. അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."