HOME
DETAILS

ബഹ്‌റൈന്‍ കേരളീയ സമാജം തെരഞ്ഞെടുപ്പ്; യുനൈറ്റഡ് പാനലിന് ഉജ്ജ്വല വിജയം

  
backup
March 25 2017 | 09:03 AM

bahrain-keraliya-samajam-election-united-panel-win

മനാമ: ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ 2017-18 വര്‍ഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പില്‍ യുനൈറ്റഡ് പാനലിന് ഉജ്ജ്വല വിജയം. പി.വി രാധാകൃഷ്ണപിള്ള പ്രസിഡന്റും എന്‍.കെ വീരമണി ജനറല്‍ സെക്രട്ടറിയുമായ നിലവിലുള്ള ഭരണസമിതിയാണ് യുനൈറ്റഡ് പാനല്‍. തുടര്‍ച്ചായി രണ്ടാം വര്‍ഷമാണ് ഇവര്‍ വിജയം നേടുന്നത്. പി.വി രാധാകൃഷ്ണപിള്ളക്ക് 892ഉം വീരമണിക്ക് 811 വോട്ടും ലഭിച്ചു.

പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇന്നലെ രാവിലെ തുടങ്ങിയിരുന്നു. രാവിലെ വാര്‍ഷിക ജനറല്‍ ബോഡിയെ തുടര്‍ന്നാണ് വോട്ടെടുപ്പ് പ്രക്രിയ തുടങ്ങിയത്. നിലവില്‍ 1571 അംഗങ്ങളാണ് സമാജത്തിലുള്ളത്. ഇതില്‍ 1295പേര്‍ എലിജിബിലിറ്റി സ്ലിപ്പ് കൈപ്പറ്റിയിരുന്നു. 1266 പേരാണ് വോട്ടുചെയ്തത്. 7 മണി വരെയായിരുന്നു പോളിങ് സമയം.

[caption id="attachment_278310" align="alignnone" width="422"]പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ളയെയും ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണിയെയും പ്രവര്‍ത്തകര്‍ ഹാരമണിയിച്ചപ്പോള്‍ പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ളയെയും ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണിയെയും പ്രവര്‍ത്തകര്‍ ഹാരമണിയിച്ചപ്പോള്‍[/caption]

 

പി.വി രാധാകൃഷ്ണപിള്ള നയിച്ച യുണൈറ്റഡ് പാനലും, കെ. ജനാര്‍ദനന്‍ നയിച്ച യുണൈറ്റഡ് പ്രോഗ്രസീവ് ഫോറവും തമ്മിലായിരുന്നു മത്സരം. എതിര്‍പക്ഷത്തുള്ള കെ.ജനാര്‍ദനന് 359ഉം ശ്രീകുമാറിന് 450ഉം വോട്ട് ലഭിച്ചു. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുപക്ഷവും പ്രചാരണരംഗത്ത് സജീവമായതോടെ നാട്ടിലെ തെരഞ്ഞെടുപ്പുകളെ വെല്ലുന്ന വീറും വാശിയും പ്രതിഫലിച്ചു. പ്രചാരണക്യാംപയിനിന്റെ ഭാഗമായി രണ്ടുകൂട്ടരും കണ്‍വെന്‍ഷനുകളും ചെറുയോഗങ്ങളും സംഘടിപ്പിച്ചിരുന്നു. വോട്ടെടുപ്പിന്റെ തൊട്ടുമുന്‍പുള്ള ദിവസങ്ങളിലും രണ്ടുകൂട്ടരും വാര്‍ത്താസമ്മേളനവും പ്രചാരണ യോഗവും വിളിച്ചുചേര്‍ത്ത് ആരോപണ പ്രത്യാരോപണങ്ങള്‍ തുടര്‍ന്നു. വേറിട്ട കര്‍മ്മ പദ്ധതികളടങ്ങുന്ന പ്രകടന പത്രികകളുമായാണ് ഇരുവിഭാഗവും വോട്ടര്‍മാരെ സമീപിച്ചിരുന്നത്.

ദേവന്‍ ഹരികുമാര്‍ പ്രിസൈഡിങ് ഓഫീസറായിരുന്നു. ഹരിദാസ് ബി, അനീഷ് ശ്രീധര്‍ എന്നിവരായിരുന്നു പോളിങ്ങ് ഓഫീസര്‍മാര്‍. തെരഞ്ഞെടുപ്പ് നടപടികള്‍ സുഗമമാക്കാന്‍ 35 പേരടങ്ങുന്ന ടീമും രംഗത്തുണ്ടായിരുന്നു.

വിജയിച്ച യുനൈറ്റഡ് പാനല്‍ ഭാരവാഹികളും സ്ഥാനങ്ങളും

പ്രസിഡന്റ്: പി.വി രാധാകൃഷ്ണപിള്ള
ജനറല്‍ സെക്രട്ടറി: എന്‍.കെ.വീരമണി
അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി: മനോഹരന്‍ പാവറാട്ടി
ട്രഷറര്‍: ദേവദാസ് കുന്നത്ത്
എന്റര്‍ടെയിന്‍മെന്റ് സെക്രട്ടറി: ശിവകുമാര്‍ കൊല്ലെറോത്ത്
മെംബര്‍ഷിപ്പ് സെക്രട്ടറി: ജഗദീഷ് ശിവന്‍
ലൈബ്രേറിയന്‍: വിനയചന്ദ്രന്‍
ലിറ്റററി വിങ് സെക്രട്ടറി: കെ.സി ഫിലിപ്പ്
ഇന്റേണല്‍ ഓഡിറ്റര്‍: കൃഷ്ണകുമാര്‍ വി.കെ
ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി: നൗഷാദ് ചെറിയില്‍
വൈസ് പ്രസിഡന്റ്: ആഷ്‌ലി ജോര്‍ജ്ജ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗസ്സ വീണ്ടും യുദ്ധത്തിലേക്ക്?; റിസർവ് സൈന്യത്തെ വിളിച്ച് ഇസ്റാഈൽ

International
  •  18 days ago
No Image

'പലരും റോഡിലൂടെ നടക്കുന്നത് മൊബൈല്‍ഫോണില്‍ സംസാരിച്ച്, ഇവര്‍ക്കെതിരെ പിഴ ഈടാക്കണം': കെ.ബി ഗണേഷ്‌കുമാര്‍

Kerala
  •  18 days ago
No Image

മലയാളി ഉംറ തീർത്ഥാടകരെയുമായി പോകുന്നതിടെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു, സഹമലയാളി ഡ്രൈവറുടെ സാഹസികമായ ഇടപെടൽ ഒഴിവായത് വൻ ദുരന്തം

Saudi-arabia
  •  18 days ago
No Image

പ്രഥമ ഇലക്ട്രോണിക് ഗെയിംസ് ഒളിമ്പ്യാഡ് റിയാദിൽ

Saudi-arabia
  •  18 days ago
No Image

കൊടി സുനിക്ക് 60 ദിവസം, മൂന്ന് പേര്‍ 1000 ദിവസത്തിലധികം പുറത്ത്; ടി.പി കേസ് പ്രതികള്‍ക്ക് പരോള്‍ യഥേഷ്ടം

Kerala
  •  18 days ago
No Image

മദ്‌റസ അധ്യാപക ക്ഷേമനിധി: ഗ്രാൻഡ് മുടങ്ങിയിട്ട് ഒമ്പത് വർഷം കഴിഞ്ഞിട്ടും പിണറായി സർക്കാർ ഒരു രൂപ പോലും നൽകിയില്ല

Kerala
  •  18 days ago
No Image

ബെം​ഗളൂരു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിലിലൂടെ

National
  •  18 days ago
No Image

കഴിഞ്ഞ വർഷം വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് ഒൻപത് ജീവനുകൾ; അതിൽ എട്ടു പേർ പോയത് കാട്ടാനക്കലിയിൽ 

Kerala
  •  18 days ago
No Image

വൈദ്യുതിബോർഡ് പരീക്ഷണം പരാജയം;  പദ്ധതികളുടെ നിർമാണച്ചുമതല വീണ്ടും സിവിൽ വിഭാഗത്തിന് തന്നെ

Kerala
  •  18 days ago
No Image

സാമ്പത്തിക ബാധ്യത തീർക്കാൻ എടിഎം കുത്തിത്തുറന്ന് മോഷണശ്രമം; പ്രതി പിടിയിൽ

Kerala
  •  18 days ago