HOME
DETAILS

കളിക്കളത്തിൽ അദ്ദേഹത്തെ തടയാൻ എനിക്ക് ഒരിക്കലും സാധിച്ചിരുന്നില്ല: മാഴ്സലൊ

  
March 05 2025 | 12:03 PM

Marcelo talks about facing against Lionel Messi in football

ഫുട്ബോളിൽ ഇതിഹാസതാരം ലയണൽ മെസിക്കെതിരെ കളിച്ചപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഇതിഹാസതാരങ്ങളിൽ ഒരാളായ മാഴ്സലോ. മെസിക്കെതിരെ കളിക്കുമ്പോൾ നേരിട്ട് വെല്ലുവിളികളെ കുറിച്ചാണ് ബ്രസീലിയൻ ഡിഫൻഡർ പറഞ്ഞത്. സ്പാനിഷ് ടിവി പ്രോഗ്രാമായ ലാ റെവുൽറ്റയിലൂടെ സംസാരിക്കുകയായിരുന്നു മാഴ്സലൊ.

'എനിക്ക് മെസിയെ ഒരുപാട് ഇഷ്ടമാണ്‌. അവൻ അതിശയകരമായ ഒരു താരമാണ്. കളിക്കളത്തിൽ മെസി വളരെ വേഗതയുള്ളവനായിരുന്നു. അവൻ എന്നെ മറികടന്നു പോകുന്നതു പോലും എനിക്ക് കാണാൻ സാധിക്കുമായിരുന്നില്ല. മെസിയെ പല തവണ ഞാൻ നേരിടാൻ ശ്രമിച്ചിരുന്നു. എന്നാൽ എനിക്ക് അദ്ദേഹത്തെ ഒരിക്കലും നേരിടാൻ കഴിഞ്ഞിട്ടില്ല,' മാഴ്സലൊ പറഞ്ഞു. 

സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള പല മത്സരങ്ങളിലും മെസിയും മാഴ്സലോയും നേർക്കുനേർ ഏറ്റുമുട്ടിയിട്ടുണ്ട്. ക്ലബ്ബ് തലത്തിലും രാജ്യാന്തര തലത്തിലും 33 മത്സരങ്ങളിലാണ് മാഴ്സലൊ മെസിക്കെതിരെ കളിച്ചിട്ടുള്ളത്. റയൽ മാഡ്രിഡിനായി 2007 മുതൽ 2022 വരെയാണ് മാഴ്സലൊ ബൂട്ട് കെട്ടിയത്. സ്പാനിഷ് വമ്പൻമാർക്കൊപ്പം 25 കിരീടങ്ങളാണ് താരം നേടിയത്. മാഴ്സലൊ നീണ്ട വർഷക്കാലം റയൽ മാഡ്രിഡിനൊപ്പം അവിസ്‌മരണീയമായ ഒരു ഫുട്ബോൾ യാത്രയാണ് നടത്തിയത്.

മെസി 2021ലാണ് ബാഴ്സലോണയിലെ ഐതിഹാസികമായ കരിയർ അവസാനിപ്പിച്ചുകൊണ്ട് ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെയ്ന്റ്  ജെർമെയ്‌നിലേക്ക് ചേക്കേറിയത്.  ഫ്രഞ്ച് ക്ലബിനൊപ്പം രണ്ട് സീസണുകളിലാണ് മെസി കളിച്ചിരുന്നത്. പിഎസ്ജിക്ക്‌ വേണ്ടി രണ്ട് സീസണുകളിലായി 32 ഗോളുകളും 35 അസിസ്റ്റുകളുമാണ് മെസി നേടിയത്. ടീമിനൊപ്പം രണ്ട് ലീഗ് കിരീടങ്ങളും മെസി സ്വന്തമാക്കിയിരുന്നു. 

2023ലാണ് മെസി പാരീസ് വിട്ട് മേജർ ലീഗിലേക്ക് പോയത്. നിലവിൽ ഇന്റർ മയാമിക്ക് വേണ്ടി മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. 36 ഗോളുകളും 20 അസിസ്റ്റുകളും ആണ് മെസി ഇന്റർ മയാമിക്ക് വേണ്ടി നേടിയത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോർട്ടേഴ്‌സ് ഷീൽഡും മയാമി സ്വന്തമാക്കി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊടുപുഴയിൽ പൂർണ ഗർഭണിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ആരോഗ്യ വകുപ്പിന് പരാതി നൽകി കുടുംബം

Kerala
  •  3 days ago
No Image

കൈവിട്ടു കളഞ്ഞത് 24 എണ്ണം; തിരിച്ചടിയുടെ ലിസ്റ്റിൽ സഞ്ജുവിന്റെ രാജസ്ഥാന് താഴെ ഗുജറാത്ത്

Cricket
  •  3 days ago
No Image

ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ അന്തിമഘട്ടത്തിൽ; പ്രധാനമന്ത്രിമാരുടെ എക്സ് പോസ്റ്റ് വൈറലാവുന്നു

International
  •  3 days ago
No Image

യമനിൽ ഇസ്റഈൽ വ്യോമാക്രമണം: സനാ വിമാനത്താവളം പൂർണമായും തകർത്തു

International
  •  3 days ago
No Image

ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ക്രിക്കറ്റ് വേണ്ട: പ്രസ്താവനയുമായി ഗംഭീർ

Others
  •  3 days ago
No Image

എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി; പൂട്ട് തകർത്ത് ഫാക്ടറിയും കെട്ടിടങ്ങളും നിയന്ത്രണത്തിലാക്കി

Kerala
  •  3 days ago
No Image

ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി

Kerala
  •  3 days ago
No Image

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു: വ്യാപാരവും തൊഴിലും ഉയരും, ചരിത്ര നാഴികക്കല്ലെന്ന് മോദി

National
  •  3 days ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സാക്ഷാൽ സച്ചിന്റെ റെക്കോർഡും തകർത്ത് പുതിയ ചരിത്രമെഴുതി സ്‌കൈ

Cricket
  •  3 days ago
No Image

സിന്ധുവിൽ ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന് ഭീഷണി; ഒടുവിൽ ബിലാവൽ ഭൂട്ടോ ഇനി സമാധാന പാതയിൽ; നിലപാട് മാറ്റം വിവാദമായി

International
  •  3 days ago