വിലക്കയറ്റംപന്ത്രണ്ടാം നാള്; കൂടിയത് പെട്രോളിന് 38 പൈസ, ഡീസലിന് 24 പൈസ
തിരുവനന്തപുരം: പ്രതിഷേധം രൂക്ഷമാവുമ്പോഴും ഇന്ധന വില വര്‍ധന തുടരുന്നു. പെട്രോളിനും ഡീസലിനും വില ഇന്നും കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 38 പൈസയും ഡിസലിന് 24 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ പെട്രോള്‍ വില 82 രൂപയും ഡീസല്‍ വില 74.60 രൂപയുമായി.
കര്‍ണ്ണാടക തെരഞ്ഞെടുപ്പ് കാലത്ത് പെട്രോളിനും ഡീസലിനും വിലവര്ദ്ധിച്ചിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞോതോടെ വിലവര്‍ദ്ധിക്കാന്‍ തുടങ്ങി. കഴിഞ്ഞ 12 ദിവസം തുടര്‍ച്ചയായ വിലവര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.
12 ദിവസത്തിനുള്ളില്‍ പെട്രോളിന് 3.39 രൂപയാണ് വര്‍ദ്ധിച്ചത്. ഡീസലിന് 3.8 രൂപയും കൂടി.
ഇന്ധന വില കുറക്കുന്നതിന്റെ ഭാഗമായി കേന്ദ്രം പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലപിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നാണ് കേന്ദ്രം നല്കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."