പെരുന്നാളിനിടയിലെ പരീക്ഷ മാറ്റിവയ്ക്കണം
കോഴിക്കോട്: ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ലാബ് ലൈബ്രറി അസിസ്റ്റന്റുമാരായി പ്രമോഷന് ലഭിക്കുന്നതിനുള്ള കേരള പബ്ലിക് സര്‍വിസ് കമ്മിഷന് നടത്തുന്ന യോഗ്യതാനിര്‍ണയ പരീക്ഷ (അറ്റന്റര്‍ ടെസ്റ്റ്) ജൂലൈ ഏഴിന് നിശ്ചയിച്ചിരിക്കുകയാണ്. അന്ന് ഈദുല്‍ഫിത്വര്‍ രണ്ടാം പെരുന്നാള്‍ ആയതിനാല്‍ മുസ്ലിം ജീവനക്കാര്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കാത്ത അവസ്ഥയാണ്.
എയ്ഡഡ് കോളജ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ലാബ് ലൈബ്രറി അസിസ്റ്റന്റായി പ്രമോഷന് ലഭിച്ച അഞ്ച് ചാന്‍സിനുള്ളില്‍ അറ്റന്റര്‍ ടെസ്റ്റ് വിജയിച്ചിരിക്കണമെന്ന് ഉത്തരവുള്ളതിനാല്‍ അവസാന ചാന്‍സുകാര്‍ക്ക് പെരുന്നാള്‍ദിനത്തിലെ പരീക്ഷ എഴുതാന്‍ കഴിയാതെ വന്നാല്‍ അവര്‍ തരംതാഴ്ത്തപ്പെടുന്ന അവസ്ഥയാണ്. അതിനാല്‍ രണ്ടാം പെരുന്നാള്‍ ദിനത്തിലെ അറ്റന്റര്‍ ടെസ്റ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് കേരളാ പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന് ആവശ്യപ്പെട്ടു. പി.എസ്.സിയും സര്‍ക്കാരും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി സെബാസ്റ്റ്യന്‍, സംസ്ഥാന ട്രഷറര്‍ സലീം വേങ്ങാട്ട് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."