രക്ഷിതാക്കളുടെയും സന്നദ്ധ സംഘടനകളുടെയും എതിര്‍പ്പ്; ഇന്ത്യന്‍ സ്‌കൂളിലെ ഫീസ് ഏകീകരണം പിന്‍വലിച്ചു
ജിദ്ദ: രക്ഷിതാക്കളുടെയും സന്നദ്ധ സംഘടനകളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ ഫീസ് ഏകീകരണം ഭരണ സമിതി പിന്‍വലിച്ചു. അതേസമയം, ഫീസ് വര്‍ദ്ധനവും ഏകീകരത്തിന്റെ ആവശ്യകതയെക്കുറിച്ചും വിശദമായ പഠനം നടത്തുമെന്നും മനേജ്‌മെന്റ് അറിയിച്ചു.
ദമാം ഇന്ത്യന്‍ സ്‌കൂളിലെ പ്രതിമാസ ട്യൂഷന്‍ ഫീസ് ഏകീകരണ തീരുമാനം പിന്‍വലിച്ചതായും ഏപ്രില്‍ ഒന്നു മുതല്‍ മുമ്പത്തെ പോലെ ഫീസ് ഇളവ് തുടരുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഇ.കെ മുഹമ്മദ് ഷാഫി രക്ഷിതാക്കള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.
ഒരോ കുടുംബത്തിലെ രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടികള്‍കുള്ള ഫീസിളവ് പിന്‍വലിച്ച് ഫീസ് ഏകീകരിച്ചതായി ഈമാസം ആദ്യത്തിലാണ് പ്രിന്‍സിപ്പല്‍ അറിയിപ്പ് നല്‍കിയിത്. ഇതിനെതിരേ രക്ഷിതാക്കളും, വിവിധ സാമൂഹിക സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് വിവിധ സംഘടനാ ഭാരവാഹികളുമായി ഭരണ സമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ ഇത് പിന്‍വലിക്കാനുള്ള നടപടി ഉണ്ടാകുമെന്ന് രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കുകയായിരുന്നു. പ്രത്യേക ഭരണ സമിതി യോഗം ചേര്‍ന്ന് നിലവിലെ അവസ്ഥയില്‍ ഫീസ് ഏകീരകണം നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. തീരുമാനം ഇന്ത്യന്‍ എംബസിയെ അറിയിക്കുകയും ചെയ്തു.
ഏകീകരണം പിന്‍ലവിച്ചത് നിരവധി രക്ഷിതാക്കള്‍ക് ആശ്വാസമാണ്. 60 ശതമാനം രക്ഷിതാകളുടെയും ഒന്നിലധികം കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. ഫീസ് ഏകീകരിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയാവും വരുത്തിവെക്കുക. സ്‌കൂളിന് സാമ്പത്തിക ബാധ്യത ഇല്ലെന്നിരിക്കെ ഫീസ് വര്‍ദ്ധനവ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ച മാനേജ്‌മെന്റിനെ രക്ഷിതാക്കള്‍ അഭിനന്ദിച്ചു. സഊദിയിലെ മറ്റു ഇന്ത്യന്‍ സ്‌കൂളുകളിലെയും ഫീസ് ഏകീകരണവും ഉടന്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."