HOME
DETAILS
MAL
ജയ്റ്റ്ലിയുടെ മാനനഷ്ടക്കേസില്‍ കെജ്രിവാളിനെ വിചാരണ ചെയ്യും
backup
March 25 2017 | 13:03 PM
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി നല്കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വിചാരണ നേരിടണമെന്ന് കോടതി. ഡല്‍ഹി ചീഫ് മെട്രോ പൊളിറ്റിന് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കെജ്രിവാളിനു പുറമെ അഞ്ചു ആം ആദ്മി നേതാക്കളും വിചാരണ നേരിടണമെന്നും കോടതി ഉത്തരവിലുണ്ട്.
അരുണ്‍ ജയ്റ്റ്ലി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായിരിക്കേയാണ് കെജ്രിവാള് അഴിമതിയാരോപണമുന്നയിച്ചിരുന്നത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാണിച്ച് ജയ്റ്റ്ലി 10 കോടി രൂപ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. എ.എ.പിയുടെ അഞ്ച് നേതാക്കളെയും കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു. കേസിന്റെ വിചാരണ മേയ് 20നു ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."