HOME
DETAILS

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

  
November 13, 2024 | 9:07 AM

ksu-strike-in-kerala-calicut-campus-tomorrow

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയില്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഉയര്‍ന്ന പരീക്ഷ ഫീസ് ഏര്‍പ്പെടുത്തിയതിനെതിരെ കേരള, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ക്ക് കീഴിലെ എല്ലാ ക്യാമ്പസുകളിലും നാളെ കെ.എസ്.യു പഠിപ്പ് മുടക്ക് നടത്തും.സര്‍ക്കാരിന്റെ ഇടപെടലില്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഈ മാസം 23ന് നടക്കുന്ന കേരള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ തടയാനാണ് കെഎസ്യു തീരുമാനം .

സര്‍ക്കാരിന്റെ അറിവോടെയാണ് യൂണിവേഴ്‌സിറ്റിയില്‍ കൊള്ള നടക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കൂട്ടുനില്‍ക്കുന്നുവെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ പറഞ്ഞു . യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ആരംഭിച്ച ഡിഗ്രി കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികളില്‍ വലിയ ആശയ കുഴപ്പം ഉണ്ടാക്കിയെന്നും അലോഷ്യസ് സേവ്യര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ നിലവില്‍ വരുമ്പോള്‍ ഫീസ് വര്‍ദ്ധന ഉണ്ടാവില്ലന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കെയാണ് സര്‍വ്വകലാശാലകളുടെ ഇരുട്ടടി ഉണ്ടായിരിക്കുന്നത്. മൂന്നും, നാലും ഇരട്ടിയായാണ് ഫീസ് വര്‍ദ്ധന ഉണ്ടായിരിക്കുന്നതെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി.യൂണിവേഴ്‌സിറ്റി സര്‍ക്കാര്‍ കൂട്ടുകച്ചവടമാണ്  ഉണ്ടായിരിക്കുന്നത് ,യൂണിവേഴ്‌സിറ്റി ഫിനാന്‍സ് കമ്മിറ്റിയുടെ ഉത്തരവ് വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ്.ഉന്നത വിദ്യാഭ്യാസ മന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്  ആവശ്യപ്പെട്ടു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  a day ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  a day ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  a day ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  a day ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  a day ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  a day ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  a day ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  a day ago
No Image

ഫൈനലിലെ പരാജയത്തിന് കാരണം മോശം റഫറിയിങ്ങോ? വിവാദങ്ങളിൽ പ്രതികരിച്ച് ലയണൽ സ്കലോണി

Football
  •  a day ago