HOME
DETAILS
MAL
വനിതകള്‍ക്ക് സ്വയരക്ഷാ പാഠങ്ങളൊരുക്കി കേരള പൊലിസ്
backup
May 25 2018 | 04:05 AM
ചെറുതോണി: നിറവ് 2018ല്‍ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് വനിതകള്‍ക്ക് സ്വയരക്ഷപാഠങ്ങള് കേരള പൊലിസ് അവതരിപ്പിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പെണ്‍കുട്ടികളും സ്ത്രീകളും നേരിടുന്ന പ്രധാന അതിക്രമ സാഹചര്യങ്ങള്‍ ഓരോന്നായി വിശദീകരിക്കുകയും നേരിടേണ്ട പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
അതിക്രമം ഉണ്ടായാല്‍ ഓടിമാറാനോ ഒഴിഞ്ഞുമാറാനോ പറ്റിയില്ലെങ്കില്‍ എന്തുചെയ്യണം, അക്രമിയെ മാനസികമായോ കായികമായോ കീഴ്പ്പെടുത്താനുള്ള വഴികള്‍ തുടങ്ങിയവയെപ്പറ്റി പരിപാടിയില്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."