HOME
DETAILS
MAL
മെട്രോ സ്റ്റേഷന്; കെട്ടിടങ്ങള്‍ക്ക് നികുതിവര്ധിപ്പിക്കാനുള്ള നീക്കം
backup
March 25 2017 | 18:03 PM
കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷന് പരിസരത്തുള്ള കെട്ടിടങ്ങള്‍ക്ക് നികുതിവര്ധിപ്പിക്കാനുള്ള നീക്കവുമായി കൊച്ചി നഗരസഭ. ഇന്നലെ അവതരിപ്പിച്ച ബജറ്റിലാണ് വിവാദമായേക്കാവുന്ന ഈ നിര്‍ദേശമുള്ളത്. മെട്രൊ സ്റ്റേഷനുകളുടെ 500 മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ ഈ നികുതി പരിധിയില്‍ വരും. സ്പെഷ്യല്‍ ഡെവലപ്പ് മെന്റ് ചാര്‍ജ് ഇനത്തിലാണ് നികുതി വര്‍ധിപ്പിക്കുന്നത്. മെട്രോ വരുന്നതോടെ കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും മൂല്യം വര്‍ധിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അധിക തുക പിരിക്കാനുമാണ് ബജറ്റില്‍ നിര്‍ദേശം.
എന്നാല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് മാത്രമാണോ അതോ വീടുകള്‍ക്കും ടാക്സ് വരുമോഎന്ന കാര്യത്തില്‍ ബജറ്റില്‍ വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."