ഉന്നത വിജയികളെ അനുമോദിച്ചു
നരിക്കുനി: പള്ളിത്താഴം സ്‌നേഹതീരം റസിഡന്റ്‌സ് അസോസിയേഷന്‍ ഉന്നത വിജയികള്‍ക്ക് അനുമോദനവും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ഉബൈദ് വാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി.
വാര്‍ഡ് മെമ്പര്‍മാരായ വി.സി റിയാസ് ഖാന്‍, ശ്യാമള ഉപഹാര സമര്‍പ്പണം നടത്തി. ആരോഗ്യ ബോധവല്‍ക്കരണ ക്ലാസിന് എ.എച്ച്.ഐ ലാല്‍ജിത്ത് നേതൃത്വം നല്‍കി. ശശികുമാര്‍, ശ്രീധരന്‍ നമ്പീശന്‍ സംസാരിച്ചു.
നരിക്കുനി: മടവൂര്‍ സി.എം മഖാം മഹല്ല് കമ്മിറ്റി എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിക്കലും പഠനോപകരണ വിതരണവും നടത്തി. പ്രസിഡന്റ് മൂത്താട്ട് അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അധ്യക്ഷനായി.
കെ.എം മുഹമ്മദ് മാസ്റ്റര്‍, എ.പി നാസര്‍ മാസ്റ്റര്‍, വി.സി റിയാസ്ഖാന്‍, യു.വി മുഹമ്മദ് മൗലവി, ഫൈസല്‍ ഫൈസി, ടി.പി.സി മുഹമ്മദ്‌കോയ ഫൈസി, എ.പി യൂസുഫലി, യു. ജുബൈര്‍ മാസ്റ്റര്‍ സംസാരിച്ചു.
പൂനത്ത്: മുസ്‌ലിം റിലീഫ് കമ്മിറ്റി പൂനത്ത് എസ്.എസ്.എല്‍.സിയില്‍ മികച്ച വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു. വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം നിര്‍വഹിച്ചു.
യോഗത്തില്‍ 200ഓളം കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണവും നടന്നു. ടി. ഹസ്സന്‍ കോയ അധ്യക്ഷനായി. വി.പി പോക്കര്‍കുട്ടി, സമദ് പൂനത്ത്, എം. ബഷീര്‍, എം.കെ അന്‍സല്‍, വി. മുഹമ്മദലി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."