HOME
DETAILS

പ്രിയ ചൈന, താങ്കള്‍ ലോകത്തിന്റെ സി.ഇ.ഒ ആണോ?

  
backup
June 30 2016 | 04:06 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%9a%e0%b5%88%e0%b4%a8-%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d

ബഹു: പ്രസിഡന്റ്, ഷി ജിന്‍ ബിങിന് !

താങ്കളുടെ കടുത്തപ്രതിരോധത്തെ തുടര്‍ന്ന് ഇന്ത്യക്ക് ആണവവിതരണഗ്രൂപ്പില്‍ ഇടംപിടിക്കാന്‍ സാധിച്ചില്ല. എതിര്‍ത്തതിനു കാരണങ്ങള്‍ പലതും താങ്കള്‍ക്കു പറയാനുണ്ടാകും. ലോകജനതയും നേതാക്കളും ഇപ്പോള്‍ത്തന്നെ ഇതിന്റെ തുടര്‍ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

ഈ അവസരത്തില്‍ ഞങ്ങള്‍ക്കു പഴയൊരു ചൊല്ലാണ് ഓര്‍മിപ്പിക്കാനുള്ളത്. കഷണ്ടിക്കും അസൂയയ്ക്കും മരുന്നില്ല. (കഷണ്ടിക്കു വിപണിയില്‍ മരുന്നു വില്‍പ്പനയ്ക്കുണ്ട് എന്ന പരസ്യം മറക്കുന്നില്ല.) വന്‍സാമ്പത്തികശക്തിയായി ഇന്ത്യ മാറുന്ന കാഴ്ച്ച താങ്കള്‍ കാണാതിരിക്കുന്നുണ്ടാകില്ല. അതില്‍നിന്നുണ്ടാകുന്ന അസൂയയുടെ ആഴവും ഞങ്ങള്‍ക്ക് അറിയാന്‍ കഴിയുന്നുണ്ട്.

2014 ലെ സാമ്പത്തികവളര്‍ച്ചാനിരക്കിന്റെ കണക്കുപ്രകാരം ഞങ്ങളുടെ രാജ്യത്തിനു 7.3 ശതമാനമായിരുന്നു വളര്‍ച്ച. തങ്കളുടെ രാജ്യത്തിനും അതിനപ്പുറത്തേയ്ക്കു വളരാനായില്ല. എല്ലാ മേഖലകളിലും ചൈനയുടെ മുന്‍പിലോ അതല്ലെങ്കില്‍ തൊട്ടുപിറകിലോ ആയി ഞങ്ങളുണ്ട്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഫിനാന്‍ഷ്യല്‍ റ്റൈംസ്' പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ വിദേശമൂലധനം ലഭിച്ച രാജ്യം ഇന്ത്യയാണ്.2015 ജനുവരി മുതല്‍ ജൂണ്‍ 31 വരെയുള്ള കാലയളവില്‍ 31 ബില്യണ്‍ ഡോളറാണ് ഇന്ത്യക്കു ലഭിച്ചത്. ചൈനയ്ക്കാകട്ടെ വെറും 28 ബില്യന്‍ മാത്രമാണു കിട്ടിയത്.

2016-17 കാലയളവിലുണ്ടായ സാമ്പത്തികവളര്‍ച്ചാനിരക്കിന്റെ കണക്ക് താങ്കള്‍ക്കറിയാമല്ലോ. ഇന്ത്യക്കു 7.5 ശതമാനമുണ്ടായപ്പോള്‍ ചൈനയ്ക്കു 6.5 ശതമാനം മാത്രം. ദേശീയസമ്പത്തിന്റെ കാര്യത്തില്‍മാത്രം ഇന്ത്യ അഗോളതലത്തില്‍ മൂന്നാംസ്ഥാനത്താണ്. പക്ഷേ, താങ്കളുടെ തൊട്ടുപുറകില്‍ ഞങ്ങളുണ്ട്. 17.6 ട്രില്യന്‍ ഡോളറിലേയ്ക്ക് എത്താന്‍ വെറും 10.3 ട്രില്യന്‍ മാത്രം മതി. ആഗോള സൈനികശക്തിയില്‍ ഞങ്ങള്‍ നാലാമതും ചൈന മൂന്നാമതുമാണ്.

കായികരംഗത്തും ഇന്ത്യ മുന്‍നിരയിലേയ്ക്കുതന്നെ. 2018 ബീജിങ് ഒളിമ്പിക്‌സില്‍ ചൈന നേടിയതു 100 സ്വര്‍ണമായിരിന്നു. പിന്നീട്, 2012 ല്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ താങ്കള്‍ നേടിയത് 88 സ്വര്‍ണം. ഇന്ത്യക്കോ. 2008 ല്‍മൂന്നും 2012 ല്‍ ആറും സ്വര്‍ണ മെഡല്‍ ലഭിച്ചു. ഞങ്ങള്‍ക്കു 100 ശതമാനം വളര്‍ച്ചയും ചൈനയ്ക്കു 12 ശതമാനം കുറവും.അങ്ങനെ ഇന്ത്യ വന്‍കുതിച്ചുചാട്ടത്തിലേയ്ക്കു നീങ്ങുകയാണ്. ഞങ്ങള്‍'വൈവിധ്യങ്ങളില്‍ ഒരുമ' കാത്തുസൂക്ഷിക്കുന്നവരാണ്. ചൈനയുടെ ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങളുടെ 'പ്രശസ്തി' ലോകത്തെങ്ങുമെത്തിയിട്ടുണ്ടെന്നതു സമ്മതിക്കുന്നു. ഒറിജനലിന്റെ വിപരീതപദം 'ചൈന'യെന്നാന്നു ഞങ്ങളുടെ നാട്ടിലെ പാട്ട്!

എന്തിനാണ് ചൈന ഇന്ത്യയെ ഭയപ്പെടുന്നത്. 38 രാജ്യങ്ങളും ഇന്ത്യയെ അനൂകൂലിച്ചപ്പോള്‍ ശക്തമായി എതിര്‍ത്തത് എന്തുകൊണ്ട് ആണവവിതരണഗ്രൂപ്പില്‍ ഇന്ത്യ അംഗമായാല്‍ ഈ മേഖലയിലും ഇന്ത്യ നേട്ടങ്ങള്‍ കൈവരിക്കുമെന്നുള്ള പേടിയല്ലേ.കഴിഞ്ഞദിവസം വെറും 26 മിനിറ്റിനുള്ളില്‍ 20 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച രാജ്യം ഇന്ത്യയാണ്. ഞങ്ങള്‍ ഒറ്റകെട്ടാണ്, എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും.

ജനസംഖ്യയിലും ചൈനയുടെ തൊട്ടുപുറകില്‍നില്‍ക്കുന്ന ഇന്ത്യ ഈ രംഗത്തും ഒന്നാംസ്ഥാനത്ത് എത്തുന്ന സ്ഥിതി വിശേഷം കൂടിയുണ്ട്.ഇനിയുമുണ്ട് നിരവധി നേട്ടങ്ങള്‍ ഇന്ത്യക്ക്! ലോകത്തിന്റെ സി.ഇ.ഒ ചൈനയല്ല സാറേ!.ലോകം കീഴടക്കിയ ഗൂഗിളിന്റെ സി.ഇ.ഒ ഇന്ത്യയില്‍ ജനിച്ച സുന്ദര്‍പിച്ചയാണേ!. അറിയാമല്ലോ
താങ്കള്‍ക്ക് എല്ലാ ആശംസകളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  2 months ago