സഹചാരിയുടെ സേവനം മഹത്തരം: മൗലവി
കണ്ണൂര്‍: റമദാന്‍ മഹത്തായ സേവനം നടത്തേണ്ട മാസമാണെന്നും എസ്.കെ.എസ്.എസ്.എഫും സഹചാരിയും നടത്തുന്ന സേവനങ്ങള്‍ മഹത്തരമായതാണെന്നും വി.കെ അബ്ദുല്‍ഖാദര്‍ മൗലവി. സഹചാരി ജില്ലാകമ്മിറ്റി താണയില്‍ നടത്തുന്ന റമദാന്‍ പ്രഭാഷണത്തില്‍ ഇന്നലത്തെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ നിര്‍ധന രോഗികളെയും നിരാലംബരെയും സഹായിക്കാന്‍ സമൂഹം മുന്നിട്ടിറങ്ങേണ്ടത് അനിവാര്യമാണ്. ആശ്രയമറ്റവരെ കൈപിടിച്ചു ഉയര്‍ത്തി കൊണ്ടുവരേണ്ടതു സമൂഹത്തിന്റെ കടമയാണ്.
ആതുരസേവന, കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എസ്.കെ.എസ്.എസ്.എഫുമായി സഹകരിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മൗലവി വ്യക്തമാക്കി. മലയമ്മ അബൂബക്കര്‍ ബാഖവി അധ്യക്ഷനായി. സിറാജുദീന്‍ അല്‍ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി. അഹ്മദ് ബഷീര്‍ ഫൈസി മാണിയൂര്‍, ബഷീര്‍ അസ്അദി നമ്പ്രം, ഷഹീര്‍ പാപ്പിനിശേരി, ജലീല്‍ ഹസനി, അസ്‌ലം പടപ്പേങ്ങാട്, സുബൈര്‍ ബാഖവി, റസാഖ് പാനൂര്‍, ഇബ്രാഹിം എടവച്ചാല്‍, മുഹമ്മദ്കുഞ്ഞി ഹാജി, അഷ്‌റഫ് ബംഗാളിമുഹല്ല സംസാരിച്ചു. ഇന്നുരാവിലെ 8.30ന് അഷറഫ് റഹമാനി ചൗക്കി പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."