ദേശീയ പാതയോരത്ത് വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കും
പാപ്പിനിശ്ശേരി: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പാപ്പിനിശ്ശേരി ടെലഫോണ്‍ എക്സ്ചേഞ്ചിന് മുന്‍വശത്ത് താല്‍ക്കാലിക വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ നാരായണന് നിര്‍വഹിച്ചു.
വാഹന യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും വിശ്രമിക്കുന്നതിന് പ്രകൃതിയോടിണങ്ങുന്ന ഇരിപ്പിടങ്ങള്‍, ചായക്കടകള്‍, പൊതു ടോയ്ലറ്റ് തുടങ്ങിയ സ്ഥാപിക്കും. 150 മീറ്റര്‍ വരുന്ന സ്ഥലം വേലികെട്ടി തിരിച്ച് ഭംഗിയാക്കും. മരങ്ങള്‍ നിറഞ്ഞ ദേശീയ പാതയോരം ശുചീകരിക്കുകയും ചെയ്യും. പൊതു ജനങ്ങളുടേയും വിവിധ സ്ഥാപനങ്ങളുടേയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ദേശീയപാതാ വിഭാഗം ചീഫ് എന്‍ജിനിയറുടെ അനുമതിയും പഞ്ചായത്ത് നേടിയിട്ടുണ്ട്. ചടങ്ങില്‍ കോട്ടൂര്‍ ഉത്തമന് അധ്യക്ഷനായി. ഉപ്പേരി വല്സന്, പി.വി രാജീവന്, കെ പ്രമീള, പോളരാജന്, ടി.വി രാജീവന്, ജെയ്സണ്‍ മാത്യു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."