HOME
DETAILS
MAL
മദ്യവരുമാനം മാഹിക്ക് ആവശ്യമില്ല: എം.എല്‍.എ
backup
March 25 2017 | 19:03 PM
മാഹി: ജനങ്ങള്‍ക്ക് ദുരിതമായിത്തീരുന്ന മദ്യവില്പനയിലൂടെ ലഭിക്കുന്ന നികുതി വരുമാനത്തിലൂന്നിയ വികസനം മയ്യഴിക്കാവശ്യമില്ലെന്ന് ഡോ.വി രാമചന്ദ്രന് എം.എല്‍.എ. സുപ്രീം കോടതി വിധി നടപ്പിലാക്കുക, ജനവാസ കേന്ദ്രങ്ങളില്‍ മദ്യഷാപ്പുകള്‍ മാറ്റി സ്ഥാപിക്കരുത്
തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി സി.പി.എം നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മ മാഹി മുനിസിപ്പല്‍ മൈതാനിയില്‍ നടത്തിയ 'പ്രതിഷേധ സംഗമം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ.വി രാമചന്ദ്രന്.
എം.എല്‍.എ. എ.എന്‍ ഷംസീര്‍ എം.എല്‍.എ, എം സുരേന്ദ്രന്, പി.സി.എച്ച് ശശിധരന് പങ്കെടുത്തു.ലഹരിവിരുദ്ധ സന്ദേശവുമായി ചിത്രകാരന് കെ.കെ സനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചിത്രകാര സംഗമത്തില്‍ സതീശങ്കര്‍, യാമിനി, നിഷ, എ സത്യനാഥ്, വിനീത്, അനില്‍ മാഹി, എം.സി സജീവ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."