സമസ്ത ഐക്യം: വാര്‍ത്ത തെറ്റിദ്ധാരണാജനകം- ആലിക്കുട്ടി മുസ്‌ലിയാര്‍
കോഴിക്കോട്: മുസ്‌ലിം വേള്‍ഡ് ലീഗിന്റെ കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് ജിദ്ദയില്‍ താന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സമസ്ത ഐക്യവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
സുന്നി ഐക്യത്തെക്കുറിച്ച് വാര്‍ത്താലേഖകരുടെ ചോദ്യത്തിന് സമസ്ത എക്കാലവും ഐക്യത്തിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഇനിയും അങ്ങനെത്തന്നെയായിരിക്കുമെന്നുമാണ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ യാതൊരു ചര്‍ച്ചകളും നടക്കുന്നില്ല. സമ്പൂര്‍ണ ഐക്യം സാധ്യമല്ലെന്നും സംഘടനകള്‍ നിലനിര്‍ത്തി യോജിച്ചുപോവാമെന്നുമുള്ള കാന്തപുരം വിഭാഗത്തിന്റെ നിലപാടാണ് എന്നും ഐക്യത്തിന് വിഘാതമായി നില്‍ക്കുന്നത്.
അന്താരാഷ്ട്ര സമൂഹത്തില്‍ ഐ.എസ്, താലിബാന്‍ പോലുള്ള വിഭാഗങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ചെയ്തികളെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഐക്യത്തിന് സമസ്തയുടെ യുവ വിഭാഗങ്ങളാണ് എതിരെന്ന നിലയില്‍ ചിലര്‍ നടത്തുന്ന പ്രചാരണങ്ങളില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാവരുതെന്നും അദ്ദേഹം പറഞ്ഞു.
മൈനോറിറ്റി അസോ. യോഗം സമസ്തക്ക് ബന്ധമില്ല
കോഴിക്കോട്: വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് 28ന് കോഴിക്കോട്ട് മൈനോറിറ്റി അസോസിയേഷന്റെ പേരില്‍ വിളിച്ചുചേര്‍ത്ത യോഗവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും മുതവല്ലിമാരും സുന്നി മഹല്ല് ഭാരവാഹികളും തെറ്റിദ്ധരിക്കരുതെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ഉമര്‍ ഫൈസി മുക്കം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."