HOME
DETAILS

കോണ്‍ടാക്ട് ലിസ്റ്റില്‍'300 പേര്‍: രോഗവ്യാപനം കണ്ടെത്താന്‍ നടത്തുന്നത് പഴുതടച്ച നീക്കങ്ങള്‍

  
backup
May 26 2018 | 02:05 AM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

'
കോഴിക്കോട്: നിപാ വൈറസ് ബാധിച്ചവരുടെ യാത്രാമാര്‍ഗവും രോഗവ്യാപനവും കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് നടത്തുന്നത് പഴുതടച്ച നീക്കങ്ങള്‍. ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച 12 പേരുമായി ഇടപഴകിയവരെ കണ്ടെത്തുന്നതില്‍ ആരോഗ്യവകുപ്പ് ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. 300 ഓളംപേരുടെ 'കോണ്‍ടാക്ട് ലിസ്റ്റ്' ആരോഗ്യവകുപ്പ് തയാറാക്കിയിട്ടുണ്ട്. ഇതില്‍ ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടും. മരിച്ചവരുടെയും വൈറസ് ബാധ സ്ഥിരീകരിച്ചവരുടെയും മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചാണ് വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുള്ളവരുടെ പട്ടിക തയാറാക്കിയത്. ഇതുപ്രകാരം തയാറാക്കിയ പ്രാഥമിക പട്ടികയില്‍ 300ഓളം പേര്‍ ഉണ്ടെന്നാണ് വിവരം. ഇതില്‍നിന്ന് 160ലേറെ പേരുടെ സ്രവം ശേഖരിച്ച് പരിശോധനക്കയച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ സ്രവം ആവശ്യമെങ്കില്‍ പരിശോധനക്കയക്കും.
ഇത്രയുംപേരെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ രോഗവ്യാപനത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ കഴിയുമെന്നും ഫലപ്രദമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാനാകുമെന്നുമുള്ള ഉറച്ചപ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.
പ്രാദേശിക പകര്‍ച്ചവ്യാധിയായിട്ടാണ് ഇപ്പോള്‍ പടര്‍ന്നുപിടിച്ച നിപായെ കാണുന്നത്. പേരാമ്പ്ര സൂപ്പിക്കടയിലെ വളച്ചുകെട്ടിയില്‍ വീട്ടിലെ സാബിത്താണ് നിപാ വൈറസ് ബാധയെ തുടര്‍ന്ന് ആദ്യം മരിക്കുന്നത്. നിപാ വൈറസാണ് മരണകാരണമെന്ന് അറിയാതെയാണ് സാബിത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്. തുടര്‍ന്ന് സഹോദരന്‍ സാലിഹിനെ സമാന ലക്ഷണത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് നിപാ വൈറസ് ബാധയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. ഇതോടെയാണ് ആരോഗ്യവകുപ്പ് ഉണര്‍ന്നുപ്രവര്‍ത്തിച്ചത്. സാബിത്തും സാലിഹും സഞ്ചരിച്ച വഴിയിലൂടെയും ആശുപത്രികളില്‍ നിന്നുമാണ് രോഗം പടര്‍ന്നുപിടിച്ചത്. 29 ഓളംപേര്‍ രോഗലക്ഷണത്തോടെ ആശുപത്രികളിലേക്ക് സ്വയം എത്തിയെങ്കിലും ഇരുവരും സഞ്ചരിച്ച വഴികളിലൂടെ തിരിച്ചുനടന്നാണ് ആരോഗ്യ വകുപ്പ് 300ഓളം പേരെ കണ്ടെത്തിയത്. സ്രവം പരിശോധിച്ച പലരുടെയും റിപ്പോര്‍ട്ട് നെഗറ്റീവ് ആണെന്നത് ആശ്വാസകരമാണ്. മുന്നൂറോളം പേരെ പൂര്‍ണമായും തങ്ങളുടെ നിരീക്ഷണത്തിലാക്കാന്‍ കഴിഞ്ഞതിലൂടെ പെട്ടന്നുതന്നെ വൈറസ് ബാധക്ക് തടയിടാന്‍ കഴിഞ്ഞത് ആരോഗ്യവകുപ്പിന്റെ മികച്ച നേട്ടമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago