ഭരണസമിതി യോഗം എല്‍.ഡി.എഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു
താമരശേരി: പഞ്ചായത്തില്‍ ഇന്നലെ ചേര്‍ന്ന ഭരണസമിതി യോഗം എല്‍.ഡി.എഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു.
സ്റ്റാന്റിങ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി ജനങ്ങള്‍ക്ക് ഉപദ്രവകരമായ തീരുമാനങ്ങളെടുക്കുന്നതിലും ചില ഭരണസമിതി അംഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അജണ്ടകള്‍ കൊണ്ടുവരുന്നതിലും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നതിലും പ്രതിഷേധിച്ചാണ് യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്.
2018-2019 വര്‍ഷത്തെ പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരം ലഭിക്കുന്നതിനു മുന്‍പേ ഗുണഭോക്താക്കള്‍ക്കുള്ള അപേക്ഷാ ഫോറം വിതണം ചെയ്യുന്നതിന് അച്ചടിച്ചിരിക്കുകയാണ്. 50 ശതമാനം സബ്‌സിഡി നിരക്കില്‍ പശു, കോഴി എന്നിവയെ നല്‍കുന്നത് ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പടുത്തിയില്ല. നിര്‍ബന്ധമായും ഇതുകൂടി പദ്ധതിയില്‍ വരേണ്ടതായിരുന്നു.
കാര്യക്ഷമമായ ഇടപെടല്‍ നടത്താത്തതിനാല്‍ ഫണ്ടുകള്‍ നഷ്ടപ്പെട്ടുപോകുകയാണെന്നും ഇനിയും ഇതാവര്‍ത്തിച്ചാല്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എല്‍.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു. എ.പി മസ്തഫ, പി.എം ജയേഷ്, ബിന്ദു ആനന്ദ്, അഡ്വ. ഒ.കെ അഞ്ജു, പി. ഷൈലജ, രത്‌നവല്ലി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."