HOME
DETAILS

മദ്‌റസ അധ്യാപകന്റെ വധം: ധാര്‍ഷ്ട്യം തരുന്ന അപകടസൂചനകള്‍

  
backup
March 25 2017 | 22:03 PM

1252566-2

കാസര്‍കോട് പഴയ ചൂരി പള്ളിമുറിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവി നിഷ്ഠുരം അറുകൊല ചെയ്യപ്പെട്ടത് കേരളജനതയെ ഞെട്ടിച്ചിരിക്കയാണ്. മാധ്യമങ്ങളും ചാനലുകളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വാര്‍ത്ത കൈകാര്യം ചെയ്തിട്ടില്ലെങ്കിലും കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആരൊക്കെയോ അവസരം പാര്‍ത്തിരിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമായിരിക്കുന്നു. ഒരാള്‍ക്കും ഒരു ആക്ഷേപവും പരാതിയുമില്ലാത്ത വിധം പള്ളിയും മദ്‌റസയുമായി ബന്ധപ്പെട്ടു സമാധാനത്തോടെ ജീവിച്ച സാധാരണ അധ്യാപകനെ നിഷ്‌കരുണം അറുകൊല നടത്തിയതു ശത്രുവിന്റെ ധാര്‍ഷ്ട്യത്തിലേക്കാണു സൂചന നല്‍കുന്നത്.
രാഷ്ട്രീയകൊലപാതകങ്ങളും മറ്റും കേരളത്തില്‍ ധാരാളം നടന്നിട്ടുണ്ടെങ്കിലും മതസ്ഥാപനത്തില്‍ കയറി മതപണ്ഡിതനെ വധിക്കുന്നത് ഇവിടെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയൊരു ഗൂഢാലോചനയിലേയ്ക്കാണു വിരല്‍ചൂണ്ടുന്നത്. സാമുദായികസൗഹൃദം തകര്‍ക്കുന്ന അക്രമനടപടികളിലൂടെ സംഘര്‍ഷങ്ങള്‍ക്കും കലാപങ്ങള്‍ക്കും മരുന്നിടുകയെന്ന കുടിലതയാണ് ഇതിനുപിന്നില്‍. സമാധാനകാംക്ഷികളും സമൂഹത്തില്‍ സ്വാധീനമുള്ളവരുമായ ഉസ്താദുമാരെ ഉന്നംവച്ചാല്‍ തങ്ങള്‍ ആഗ്രഹിക്കുന്ന വര്‍ഗീയസംഘര്‍ഷങ്ങളിലേക്കു ദൂരം കുറയുമെന്ന് അവര്‍ സ്വപ്നം കാണുന്നു.


കുറച്ചു കാലങ്ങളായി കേരളത്തില്‍, പ്രത്യേകിച്ചു കാസര്‍കോട്ട് ഇതിനുള്ള ശ്രമങ്ങള്‍ പലതരത്തില്‍ നടന്നുവരുന്നുണ്ട്. ഏതുസമയത്തും കലാപം പൊട്ടിപ്പുറപ്പെടാവുന്ന പരുവത്തിലേക്ക് ജനമനസ്സുകളെ പരസ്പരംഅകറ്റിക്കൊണ്ടിരിക്കുകയാണിവിടെ ചിലര്‍. സ്വാര്‍ഥലാഭമല്ലാതെ സൗഹാര്‍ദജീവിതം അവരുടെ മനസ്സ് ആഗ്രഹിക്കുന്നില്ല.


മുമ്പ് ചെമ്പിരിക്ക ഖാസി സി.എം അബ്ദുല്ല മൗലവി കൊലചെയ്യപ്പെട്ടു. അത് ആത്മഹത്യയാക്കാന്‍ കിണഞ്ഞുപരിശ്രമിക്കുകയായിരുന്നു പൊലിസ്. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരാന്‍ അവര്‍ താല്‍പ്പര്യം കാട്ടിയില്ല.


ജില്ലയില്‍ ഏറെ ആദരിക്കപ്പെട്ട ആ സാത്വികനെ കൊലപ്പെടുത്തിയതില്‍ അത്യന്തം പ്രകോപിതരായിരുന്നെങ്കിലും നീതി ലഭിക്കുമെന്ന വിശ്വാസത്തില്‍ സംയമനം പാലിക്കുകയായിരുന്നു. എന്നിട്ടും, ഏഴുവര്‍ഷം പിന്നിടുമ്പോഴും വ്യക്തമായൊരു ചിത്രം നല്‍കാന്‍ പോലും അന്വേഷണസംഘത്തിനു കഴിഞ്ഞില്ല. സ്വാധീനത്തിന് അടിപ്പെട്ട് പൊലിസ് സത്യം മൂടിവയ്ക്കുന്നുവെന്ന ആരോപണം ശക്തമാണ്.


റിയാസ് മൗലവി കൊലചെയ്യപ്പെട്ട കാര്യത്തിലും പൊലിസില്‍നിന്നു മറ്റൊന്നു പ്രതീക്ഷിക്കാന്‍ കഴിയുമോ. തിരൂരിലെ യാസിര്‍ വധത്തിലും കൊടിഞ്ഞിയിലെ ഫൈസല്‍ വധത്തിലും കാട്ടിയ അമാന്തം ഇക്കാര്യത്തിലും ഉണ്ടാകാനാണു സാധ്യത. സത്യം പുറത്തുവരാതിരിക്കലും കൊലയാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കലുമാണു ചിലരുടെ ഉദ്ദേശ്യം. കൊലചെയ്യപ്പെട്ടയാളുടെ കുടുംബാംഗങ്ങളുടെ വേദന മാറുംമുമ്പേ കൊലയാളികള്‍ കുറ്റമുക്തരായി അങ്ങാടിയില്‍ വിലസുന്നു. ഇതു പുതിയ കൊലപാതകങ്ങള്‍ക്ക് ആക്കംകൂട്ടുന്നു.
മുഖംനോക്കാതെ നീതി നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ക്കും നീതിപാലകര്‍ക്കും സാധിക്കുന്നില്ല. ഒരു നിലയ്ക്കും ന്യായീകരിക്കാനാവാത്ത ദാരുണമായ കൊലപാതകങ്ങളെ പോലും പക്ഷംചേര്‍ന്നു സമീപ്പിക്കുന്നത് ബാലിശമാണ്. കേരളത്തില്‍ അതു വ്യാപകമാണ്. താനൂര്‍ കടപ്പുറത്ത് അക്രമമുണ്ടായപ്പോള്‍ മന്ത്രിമാരടക്കം ഉത്തരവാദപ്പെട്ടവരെല്ലാം രാഷ്ട്രീയമായാണ് അതിനെ വ്യാഖ്യാനിച്ചത്. സാമ്പത്തികമായും മാനസികമായും വന്‍ നഷ്ടമുണ്ടായ പാവപ്പെട്ട കുടുംബങ്ങളുടെ പരാധീനത കേള്‍ക്കാന്‍ ആര്‍ക്കും സമയമുണ്ടായില്ല. അവര്‍ക്കാര് നഷ്ടപരിഹാരം നല്‍കും, അവരുടെ വേദനകള്‍ ആരു ശമിപ്പിക്കും, രാഷ്ട്രീയ പഴിചാരലുകള്‍ക്കപ്പുറം ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആരു മുന്‍കൈയെടുക്കും എന്ന ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ നില്‍ക്കുകയാണ്. ചങ്ങലകള്‍ക്കു ഭ്രാന്തിളകുന്ന ഇക്കാലത്ത് അര്‍ഹിക്കുന്നവര്‍ക്കു നീതി ലഭിക്കാനുള്ള സാധ്യത മങ്ങിവരുകയാണ്.


റിയാസ് മൗലവിയുടെ വധത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മതസമൂഹങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന ചില ആശങ്കകളുണ്ട്. പള്ളികളും മദ്‌റസകളും നന്മയുടെ കേന്ദ്രങ്ങളാണ്. തിന്മകളില്‍നിന്ന് അകന്നുനില്‍ക്കാനും കരുണയോടും സൗഹാര്‍ദത്തോടും ജീവിക്കാനുമാണ് ഇവിടെ പഠിപ്പിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളിലേക്കുപോലും ഇരുട്ടിന്റെ മറവില്‍ കടന്നുകയറി അധ്യാപകരെ കൊല്ലുമ്പോള്‍ സമാധാനമാഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് എങ്ങനെ ഇവിടെ ജീവിച്ചുപോകാന്‍ കഴിയും.
സാമുദായികസൗഹൃദം നിലനില്‍ക്കുന്ന കേരളീയ പശ്ചാത്തലത്തില്‍ വര്‍ഗീയതയും വിദ്വേഷവും വിതച്ചു കലാപത്തിന്റെ വിഷവിത്തിറക്കുകവഴി അതു ചെയ്യുന്നവര്‍ക്ക് എന്തു നേട്ടമാണുണ്ടാകുന്നത്. മതസമൂഹങ്ങളുടെ സൈ്വരജീവിതംപോലും ഭീതിയുടെ നിഴലിലാവുകയാണ് ഇത്തരം ധാര്‍ഷ്ട്യങ്ങളിലൂടെ സംഭവിക്കുന്നത്.


ഇരുട്ടിന്റെ മറവില്‍ സാമുദായികസൗഹൃദം തകര്‍ക്കാന്‍ ശ്രമിക്കുന്ന വിധ്വംസകരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നു നാടിനെ രക്ഷിക്കേണ്ടതുണ്ട്. മതേതരസമൂഹം ഇതിനായി ഒന്നിക്കണം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ സാമുദായികചിന്തയില്ലാതെ നന്മയ്ക്കായി സംഘടിക്കുകയും വേണം. അനീതിക്കെതിരേ ഒരുമിച്ചുനില്‍ക്കാന്‍ കഴിയുമ്പോഴേ നാട് വര്‍ഗീയവിധ്വംസകരുടെ കരങ്ങളില്‍നിന്നു രക്ഷപ്പെടുകയുള്ളൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  a minute ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  22 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  26 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  31 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago