'വന്യജീവികള്‍ വരുത്തുന്ന കൃഷിനാശത്തിനു നഷ്ടപരിഹാരം വര്‍ധിപ്പിക്കണം'
കല്‍പ്പറ്റ: വന്യജീവികള്‍ വരുത്തുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വന്യജീവികള്‍ മൂലമുള്ള കൃഷിനാശത്തിനു നല്‍കിവരുന്ന നഷ്ടപരിഹാരം നാമമാത്രമാണ്.
ഒരു കൃഷിക്കാരന് വര്‍ഷത്തില്‍ ഒരു തവണ മാത്രമേ നഷ്ടപരിഹാരം നല്‍കൂ എന്ന വിചിത്ര നിലപാടും വനംവകുപ്പിനുണ്ട്. കര്‍ഷകര്‍ നേരിടുന്ന അവഹേളനത്തിനും അവഗണനയ്ക്കും പരിഹാരം കാണാന്‍ മാറിമാറിവരുന്ന സര്‍ക്കാരുകളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. വന്യജീവികള്‍ വരുത്തുന്ന മുഴുവന്‍ കൃഷിനാശത്തിനും അപ്പപ്പോള്‍ നഷ്ടപരിഹാരം നല്‍കണം.
ജീവനാശത്തിനുള്ള സമാശ്വാസധനം 15 ലക്ഷം രൂപയാക്കണം. വനത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പടുന്നതിനു നഷ്ടപരിഹാരം നിഷേധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. എന്‍ ബാദുഷ അധ്യക്ഷനായി. തോമസ് അമ്പലവയല്‍, സണ്ണി മരക്കടവ്, എം ഗംഗാധരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."