ഗ്രാമപഞ്ചായത്ത് ബജറ്റ്
വെങ്ങോലയില്‍ ഭവനരഹിതര്‍ക്ക് വീട് നിര്‍മാണത്തിന് നാലു കോടി
പെരുമ്പാവൂര്‍: 28,18,39,046 രൂപ വരവും, 27,11,19,100 രൂപ ചെലവും, 10,719,946 രൂപ നീക്കിയിരുപ്പും കണക്കാക്കുന്ന 2017-18 വര്‍ഷത്തെ വെങ്ങോല ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് പി.എ മുക്താര്‍ അവതരിപ്പിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും അനുവദിക്കുന്ന വിവിധ ഗ്രാന്റുകളും പഞ്ചായത്തിന്റെ തനതു വരുമാനവും എം.പി, എം.എല്‍.എ, ജില്ലാ - ബ്ലോക്ക് ഫണ്ടുകളും സമന്വയിപ്പിച്ചുകൊണ്ട് വരുന്ന ഒരു വര്‍ഷത്തേക്കുള്ള പ്രതീക്ഷിത വിഭവ സമാഹരണവും ചെലവുകളുമാണ് വിഭാവനം ചെയ്യുന്നത്. കുടിവെളള ക്ഷാമം പരിഹരിക്കുന്നതിന് വാട്ടര്‍ കണക്ഷന്‍ നല്‍കാന്‍ 1,25,00,000 രൂപയും, ഭവന രഹിത കുടുംബങ്ങള്‍ക്ക് വീട് പണിയുന്നതിനായി നാല് കോടി രൂപയും, പൊതുജനാരോഗ്യത്തിനായി 40,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്.
മിനിമാസ് ലൈറ്റുകളും ജനങ്ങളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നതിനും 50 ലക്ഷം രൂപയും വകയിരിത്തിയിട്ടുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന് 60 ലക്ഷം രൂപ ബജറ്റില്‍ വകയിരിത്തിയിട്ടുണ്ട്. റോഡ്, മാലിന്യ സംസ്‌കരണം, കാര്‍ഷിക മേഖല എന്നിവക്കും തുക മാറ്റി വച്ചിട്ടുണ്ട്.
പാലക്കുഴ പഞ്ചായത്തില്‍ സമ്പൂര്‍ണ ഭവന പദ്ധതി
കൂത്താട്ടുകുളം: പാലക്കുഴ പഞ്ചായത്തില്‍ സമ്പൂര്‍ണ ഭവന പദ്ധതി നടപ്പാക്കും. ബജറ്റില്‍ അഞ്ച് കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. ഇതില്‍ രണ്ട് കോടി രൂപ ചെലവിട്ട് ഭൂരഹിതര്‍ക്ക് ഭൂമിയും ലഭ്യമാക്കും.
19.16 കോടി രൂപ വരവും 18.72 കോടി ചെലവും 44.41 ലക്ഷം മിച്ചവും വരുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ആലീസ് ഷാജു അവതരിപ്പിച്ചു. ബി.പി.എല്‍ കുടിവെള്ള കണക്ഷന് 17.5 ലക്ഷം, റോഡ് വികസനം 2 കോടി, സാനിട്ടേഷന്‍ 2 ലക്ഷം, പൊതുശ്മശാനം 10 ലക്ഷം, പകര്‍ച്ചവ്യാധി നിയന്ത്രണം മൂന്ന് ലക്ഷം, ജൈവ പച്ചക്കറി 1.5 ലക്ഷം, തരിശുനില കൃഷി 19 ലക്ഷം, ക്ഷീരകര്‍ഷക ബോണസ് നാല് ലക്ഷം, കുടുംബശ്രീ നാല് ലക്ഷം, പാലിയേറ്റീവ് ആംബുലന്‍സ് 10 ലക്ഷം, പഞ്ചായത്ത് ഓഫീസ് മന്ദിരം നാല് കോടി എന്നിങ്ങനെയാണ് തുക വകയിരിത്തിയിരിക്കുന്നത്. എസ്.സി കോളനി ഹൈമാസ് ലൈറ്റ്, സാംസ്‌കാരിക നിലയം, കുട്ടികള്‍ക്ക് ലാപ്‌ടോപ്, കുടിവെള്ള കണക്ഷന്‍, വാട്ടര്‍ ടാങ്കുകള്‍, പി എസ് സി പരിശീലനം, സൈക്കിള്‍ വിതരണം എന്നിവക്ക് 32.44 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
കുന്നുകരയില്‍ കുടിവെള്ളത്തിന് മുഖ്യ പരിഗണന
നെടുമ്പാശ്ശേരി: നെല്‍ കൃഷിക്കും കുടിവെള്ളത്തിനും മുഖ്യ പരിഗണന നല്‍കിക്കൊണ്ട് കുന്നുകര ഗ്രാമ പഞ്ചായത്തിലെ 2016 17 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 33.43 കോടി രൂപ വരവും 33.29 കോടി ചിലവും 14.54 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് സീന സന്തോഷ് അവതരിപ്പിച്ചത്.
നെല്‍കൃഷിക്കായി നാല് കോടിരൂപയാണ് വകയിരുത്തിയിരിക്കുന്നത്. 9 കോടി രൂപ ചെലവ് ചെയ്ത് പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെന്ന പദ്ധതിയും നടപ്പാക്കും.
വനിതകള്‍ക്ക് റെസിഡന്‍ഷ്യല്‍ ട്രൈയിനിങ് സെന്റര്‍ പണി പൂര്‍ത്തീകരിക്കുന്നതിന് 50 ലക്ഷവും ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മാണത്തിന് 30 ലക്ഷവും കുന്നുകര ജെ.ബി.എസി ന് മൂന്ന് കോടിയും പകല്‍ വീടിന് 5 ലക്ഷവും നൂതനമായ ശ്മശാന നിര്‍മാണത്തിനായി 6 ലക്ഷവും സെറ്റില്‍മെന്റ് കോളനി വികസനത്തിനായി ഒരു കോടിയും വകയിരുത്തി. റോഡുകളുടെ നവീകരണത്തിനായി 1.85 കോടി രൂപ മാറ്റിവച്ചു.
ശുചിത്വ സുന്ദര ഗ്രാമം ലക്ഷ്യമിട്ട് ചേന്ദമംഗലം
പറവൂര്‍: ചേന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ സമ്പൂര്‍ണ ശുചിത്വം മുന്‍നിര്‍ത്തി 12, 44,46,600 രൂപ വരവും 12,25, 08,100 രൂപ ചെലവും 19,38,500 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിത സ്റ്റാലിന്‍ അവതരിപ്പിച്ചു. നവകേരള മിഷന്റെ ഭാഗമായുള്ള ആര്‍ദ്രം, ലൈഫ്, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും പരമ്പരാഗത വ്യവസായ മേഖലക്കും മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. ഉല്‍പ്പാദന മേഖലയ്ക്ക് 4,50,000 രൂപയും സേവന മേഖലയില്‍ 3,79,02,400 രൂപയും പശ്ചാത്തല മേഖലയില്‍ 1,46,82,000രൂപയും വകയിരുത്തി.
കൃഷി അനുബന്ധ മേഖലകള്‍ക്കായി 10 ലക്ഷം രൂപയും പൊതുശ്മശാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 6,00,000 രൂപയും നീക്കിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."