റെയില്‍പാതയില്‍ മരം വീണ സംഭവം; രക്ഷകനായത് 18കാരന്‍
കരുവാരകുണ്ട്: നിലമ്പൂര്‍-ഷൊര്‍ണൂര്‍ റൂട്ടിലെ തുവ്വൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ ട്രാക്കിലേക്ക് മരം വീണ സംഭവത്തില്‍ രക്ഷകനായത് ഇര്‍ഷാദ് എന്ന 18 കാരന്‍. കനത്ത മഴയിലും കാറ്റിലും തുവ്വൂര്‍ റെയില്‍പാതയില്‍ മരങ്ങള്‍ കടപുഴകി വീണപ്പോള്‍ ആ സമയം കടന്നുപോകേണ്ട ട്രെയിനിനെ അരകിലോമീറ്റര്‍ ഓടിച്ചെന്ന് അപകട സൂചന നല്‍കിയത് അണ്ടിക്കാടന്‍ ഇര്‍ഷാദായിരുന്നു.
3.15 നാണ് നിലമ്പൂരില്‍നിന്നും എറണാകുളത്തേക്കുള്ള ട്രെയിന്‍ കടന്നുപോകേണ്ടത്. മൂന്നിനാണ് പ്രദേശത്ത് ശക്തമായ കാറ്റും മഴയും ആരംഭിച്ചത്.
ഇര്‍ഷാദിന്റെ സഹപ്രവര്‍ത്തകര്‍ റെയില്‍പാതയിലെ മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ കാറ്റും മഴയും വകവെക്കാതെ ഇര്‍ഷാദ് അരകിലോമീറ്ററോളം പാതയിലൂടെ ഓടി തന്റെ തുണികൊണ്ട് വീശിയാണ് അപകട വിവരം അധികൃതരെ അറിയിച്ചത്. ഇര്‍ഷാദ് കരുവാരക്കുണ്ട് നളന്ദ കോളജ് വിദ്യാര്‍ഥിയാണ്. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് തുവ്വൂരില്‍ റെയില്‍വേപാതയില്‍ മരം കടപുഴകി വീഴുന്നത്.
യാത്രക്കാര്‍ക്ക് രക്ഷകനായ ഇര്‍ഷാദിനെ കളത്തില്‍ കുഞ്ഞാപ്പു ഹാജി കെ.കെ അലി മാസ്റ്ററും എന്നിവര്‍ ഉപഹാരം നല്‍കി അനുമോദിച്ചു. കമ്മുട്ടി ഹാജി, ടി.എ ജലീല്‍, പി.സലാഹുദ്ദീന്‍, ഷാഹിദ് മാമ്പുഴ, കൊപ്പത്ത് ഷെരീഫ്, അക്ബര്‍ പാറമ്മല്‍, എന്‍.കെ നാസര്‍, നജീബ് റഹ്മാന്‍, മുജീബ് മാമ്പുഴ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."