കാസര്‍ഗോഡ് സംഭവം; മുതലെടുപ്പിനുള്ള നീക്കം തിരിച്ചറിയണം: എസ്.വൈ.എസ്
കൊല്ലം: വര്‍ഗീയ വിദ്വേഷം ആളിക്കത്തിച്ച് മുതലെടുപ്പിനുള്ള ഗൂഡനീക്കം എല്ലാ വിഭാഗം ജനങ്ങളും തിരിച്ചറിയുകയും കരുതലോടെ കാണുകയും വേണമെന്ന് എസ്.വൈ.എസ് കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പവിത്രമായ പള്ളിയില്‍ ഉറങ്ങിക്കിടന്ന മതാധ്യാപകനെ കൊലപ്പെടുത്തിയ സംഭവം അത്യന്തം ഖേദകരവും അപലപനീയവുമാണെന്നും പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കാനാവശ്യമായ രീതിയില്‍ കേസ് രേഖ തയാറാക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എസ് അഹമ്മദ് ഉഖൈല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് ദാരിമി അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ മുസ്ലിയാര് സ്വാഗതവും മുഹമ്മദ് സിയാദ് നന്ദിയും പറഞ്ഞു. അബ്ദുല്‍ റഹീം റഷാദി, തടിക്കാട് ശരീഫ് കാശിഫി, അബ്ദുള്ള കുണ്ടറ, നിസാമുദ്ദീന്‍ മുസ്ലിയാര്, എസ് മുഹമ്മദ് ഷാ, മുഹമ്മദലി മുസ്ലിയാര്, എസ് അന്‍സറുദ്ദീന്‍ പള്ളിമുക്ക, സലീം റഷാദി, ഷാജഹാന് മന്നാനി, ജലാലുദ്ദീന്‍ മുസ്ലിയാര്, എസ് മുഹമ്മദ് സുഹൈല്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."