വൈഗയ്ക്ക് വേണ്ടണ്ടി ഓടിയത് ഇ.ബി.എസിന്റെ അഞ്ചു ബസുകള്‍
വൈക്കം: രക്താര്‍ബുദം ബാധിച്ച വൈഗയുടെ ചികിത്സ സഹായത്തിനായി ഇ.ബി.എസിന്റെ അഞ്ച് ബസുകള്‍ സര്‍വീസ് നടത്തി. കൂത്താട്ടുകുളം കിഴക്കൊമ്പ് മഠത്തിപുല്ലുകാട്ട് എം.കെ ഹരികുമാറിന്റെ മകള്‍ അഞ്ചുവയസുകാരി വൈഗ രക്താര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍.സി.സി ആശുപത്രിയില്‍ ചികിത്സയിലാണ്.
മൂന്നു മാസം മുന്‍പാണ് വൈഗയുടെ രോഗം സ്ഥിരീകരിച്ചത്. ഭീമമായ സാമ്പത്തിക ചെലവ് വരുന്ന ചികിത്സക്കുള്ള തുക കണ്ടെത്താന്‍ വേണ്ടിയാണ് ബസുകള്‍ സര്‍വീസ് നടത്തിയത്. വൈക്കം-പാലാ, വൈക്കം-കൈപ്പുഴമുട്ട്, വൈക്കം-എറണാകുളം റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ഇ.ബി.എസിന്റെ അഞ്ച് ബസുകളാണ് കാരുണ്യവാഹിനികളായി ഓടിയത്. ഇടത്തില്‍ ജോസഫിന്റെയാണ് ഇ.ബി.എസ് എന്ന പേരിലുള്ള അഞ്ച് ബസുകളും.
ഒരു ദിവസത്തെ കലക്ഷന്‍ മുഴുവന്‍ വൈഗയ്ക്ക് നല്‍കുന്നതിനായാണ് സര്‍വീസ് നടത്തിയത്. ടിക്കറ്റില്ലാതെ തന്നെ യാത്രക്കാര്‍ പണം നല്‍കുകയായിരുന്നു. ബസുകളുടെ കലക്ഷനും 46 ജീവനക്കാരുടെ ദിവസവേതനവുമുള്‍പ്പടെ ഒരുലക്ഷത്തി അയ്യായിരം രൂപയാണ് ചികിത്സ സഹായത്തിനായി നല്‍കിയത്. പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ബസ് ഉടമ ഇടത്തില്‍ ജോസഫ് വൈഗയുടെ മുത്തച്ഛന് കുമാരന് സഹായം കൈമാറി. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വസ്, പി.ശശിധരന്‍, അഡ്വ. വി.വി സത്യന്‍, എം.ഡി ബാബുരാജ്, സി.ടി അപ്പുക്കുട്ടന്‍, പി.വി ബിനോയി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."