ആശ്വാസമായി വേനല്‍മഴ; പച്ചപ്പണിഞ്ഞ് വയനാടന്‍ കാടുകള്‍
സുല്‍ത്താന്‍ ബത്തേരി: വേനല്‍മഴ കനിഞ്ഞു, വയനാടന്‍ കാടുകള്‍ പച്ചപ്പണിഞ്ഞു. കുളങ്ങളും അരുവികളും ജലസമൃദ്ധം. ഇക്കഴിഞ്ഞ ഏപ്രില്‍ 1മുതല്‍ മെയ്22 വരെ വയനാടന്‍ കാടുകളില്‍ ലഭിച്ചത് ശരാശരി 5 മില്ലീമീറ്റര്‍ മഴ. കഴിഞ്ഞ പത്ത് വര്‍ഷത്തനുശേഷം ഇത്രയധികം വേനല്‍മഴ ലഭിക്കുന്നത് ഇത്തവണ. കഴിഞ്ഞ പത്തുവര്‍ഷത്തിന് ശേഷം വേനല്‍ മഴ സമൃദ്ധമായി പെയ്തിറങ്ങിയപ്പോള്‍ വയനാടന്‍ കാടുകള്‍ പച്ചപ്പണിഞ്ഞും വനത്തിലെ കുളങ്ങളും അരുവികളും ജലത്താല്‍ സമൃദ്ധവുമാണ്.
വന്യജീവിസങ്കേതം പരിധിയില്‍പ്പെടുന്ന നാലു റെയിഞ്ചുകളിലുമായി ശരാശരി 4.75 മില്ലിമീറ്റര്‍ മഴലഭിച്ചു. വനത്തിനുള്ളില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മഴമാപിനികളില്‍ നിന്നും ലഭിച്ച കണക്കനുസരിച്ചാണിത്. സുല്‍ത്താന്‍ ബത്തേരി കുറിച്യാട്, മുത്തങ്ങ എന്നിവിടങ്ങളിലാണ് മഴമാപിനികള്‍ സ്ഥാപിച്ചിരിക്കുന്നത്. വേനല്‍ മഴ നേരത്തെ ലഭിച്ചതിനാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാട്ടുതീ ഭീഷണി ഒഴിവായി. അതേ സമയം വന്യജീവിസങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന മുതമല, ബന്ദിപ്പൂര്‍, നാഗര്‍ഹോള എന്നിവിടങ്ങളില്‍ കാര്യമായ മഴലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."