സി.പി.എമ്മിനെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേ സ്വരമാണെന്ന് കോടിയേരി
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് മികച്ച ഭൂരിപക്ഷം നേടി ചരിത്രവിജയം നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ചെങ്ങന്നൂരില്‍ യു.ഡി.എഫും ബി.ജെ.പിയും രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് മല്‍സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന ഭയം കൊണ്ടാണ് രണ്ടുവോട്ടിന് വേണ്ടി അവസരവാദ രാഷ്ട്രീയവുമായി എ.കെ ആന്റണി ചെങ്ങന്നൂരില്‍ പ്രചരണം നടത്തിയത്. ബംഗാളിലും ത്രിപുരയിലും സി.പി.എം ഇല്ലാതായിയെന്നും കേരളത്തിലും സി.പി.എമ്മിനെ ഇല്ലാതാക്കാന്‍ ബി.ജെ.പിക്കാര്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്നാണ് ആന്റണി പ്രസംഗിച്ചത്. ആദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിക്കാരോട് കോണ്‍ഗ്രസിന് വോട്ടുചെയ്യാന്‍ പറയുന്നത്. ഇത് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് അംഗീകരിച്ച നയമാണോയെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.
സി.പി.എമ്മിനെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേ സ്വരമാണ്. സി.പി.എം അക്രമപാര്ട്ടിയാണ് എന്നാണ് കള്ള പ്രചാരണം. അത് ചെങ്ങന്നൂരിലും കേരളത്തിലും വിലപോവില്ല. അത്രമാത്രം സി.പി.എം പ്രവര്‍ത്തകരെയാണ് ബി.ജെ.പിയും കോണ്‍ഗ്രസും ലീഗുമെല്ലാം കൊന്നുകളഞ്ഞിട്ടുള്ളത്. ഇതൊക്കെ ജനങ്ങള്‍ക്കറിയാം.
തികഞ്ഞ രാഷ്ട്രീയ നിലപാട് ഉയര്‍ത്തിയാണ് പതിവുപോലെ എല്‍.ഡി.എഫ് പ്രചരണം നടത്തുന്നത്. സമീപപ്രദേശങ്ങളെ അപേക്ഷിച്ച് ചെങ്ങന്നൂരില്‍ വികസനം കുറവായിരുന്നു. അതിനൊരു മാറ്റം വന്നുതുടങ്ങിയത് കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ കെ രാമചന്ദ്രന് നായര്‍ വിജയിച്ചതോടെയാണ്. അതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിലനിന്നുകാണാന്‍ ചെങ്ങന്നൂരിലെ ജനങ്ങള്‍ എല്‍.ഡി.എഫിനെ തന്നെ തെരഞ്ഞെടുക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."