HOME
DETAILS
MAL
ചെങ്ങന്നൂരില്‍ പരസ്യപ്രചരണം അവസാനിച്ചു; മാന്നാറില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
backup
May 26 2018 | 13:05 PM
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു. പരസ്യപ്രചരണത്തിന്റെ അവസാനം കൊട്ടിക്കലാശത്തിനിടയില്‍ സംഘര്‍ഷമുണ്ടായി. എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകരാണ് കലാശക്കൊട്ടിനിടയില്‍ ഏറ്റുമുട്ടിയത്.
മാന്നാറില്‍ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്. വൈകീട്ട് ആറിന് കൊട്ടിക്കലാശം അവസാനിക്കാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്. പൊലിസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.
പരസ്യപ്രചരണം അവസാനിച്ചതോടെ നാളെ നിശബ്ദപ്രചരണമാണ്. തിങ്കളാഴ്ചയാണ് മണ്ഡലത്തില്‍ വോട്ടെടുപ്പ്. 31ന് വിധി അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."