ചെങ്ങന്നൂര്‍: സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്ന് ഉമ്മന്‍ചാണ്ടി
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനുപുറമെ കേന്ദ്രസര്‍ക്കാരിനെയും വിലയിരുത്തും. പ്രതിപക്ഷ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ല. താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും സമാനവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഉപതെരഞ്ഞെടുപ്പിനുശേഷം ഇന്ധന നികുതിയില്‍ ഇളവുനല്‍കാമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണ്.
അയ്യപ്പസേവാസംഘത്തെ വര്‍ഗീയസംഘടനയായി ചിത്രീകരിച്ചത് കോടിയേരി തിരുത്തണം. ഈ പ്രസ്താവനക്ക് ഇടതുമുന്നണി വലിയ വില നല്‍കേണ്ടിവരും. തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ യു.ഡി.എഫിന് ഗുണം ചെയ്യും. പിന്തുണ മുന്നണി പ്രവേശനത്തിന്റെ ഭാഗമാണെന്ന് പറയാറായിട്ടില്ല. മാണിയുടെ മുന്നണിപ്രവേശനം പിന്നീട് ചര്‍ച്ച ചെയ്യും. മുന്നണിയില്‍ വരണമെന്നാണ് തങ്ങളുടെ ആഗ്രഹം.
രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ പിണറായി സര്‍ക്കാരിന് ഭരണനേട്ടമായി പറയാന്‍ ഒന്നുമില്ല. ഇടതു സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന 72 ഭരണനേട്ടങ്ങളില്‍ നല്ലൊരു പങ്കും മുന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍പ്രവര്‍ത്തനങ്ങളാണ്. സംസ്ഥാനത്ത് നിയമവാഴ്ച പാടേ തകര്‍ന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 24 മാസത്തിനിടെ 25 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നുവെന്നും ഇതില്‍ 12 എണ്ണം മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും നാടായ കണ്ണൂരിലാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."