എം.എം ഹസ്സന് കെ.പി.സി.സി താല്‍ക്കാലിക അധ്യക്ഷനായി ചുമതലയേറ്റു
തിരുവനന്തപുരം: എം.എം ഹസ്സന് കെ.പി.സി.സി താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേറ്റു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിയാണ് ഹസ്സന് അധ്യക്ഷപദവി ഏറ്റെടുത്തത്.
സംഘടനാ തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതുവരെയാണ് ചുമതല. ഇന്നലെ വൈകിട്ടാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. രണ്ടാഴ്ചമുന്പ് വി.എം സുധീരന് രാജിവച്ചതോടെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ചികിത്സാര്‍ഥം അമേരിക്കയിലായിരുന്ന പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി വ്യാഴാഴ്ച ഡല്‍ഹിയില്‍ തിരിച്ചെത്തിയതോടെയാണ് പകരക്കാരന്റെ കാര്യത്തില്‍ തീരുമാനമായത്.
എ.കെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി സോണിയ ഇന്നലെ കൂടിയാലോചന നടത്തിയിരുന്നു.
പ്രസിഡന്റ് സ്ഥാനത്തിനായി എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, കെ.വി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയ നേതാക്കള്‍ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ശക്തമാക്കി വരുന്നതിനിടെയാണ് ഹസന്റെ നിയമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."