1.6 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍
തോല്‍പ്പെട്ടി(വയനാട്): കാറില്‍ കടത്തികൊണ്ടു വന്ന 1.600 കിലോ ഗ്രാം കഞ്ചാവ് സഹിതം രണ്ടു കോഴിക്കോട് സ്വദേശികള്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായി.
കോഴിക്കോട് പന്തിരിക്കര ആവടുക്ക ഉമര്‍(22), കൊയിലാണ്ടി തണ്ടോര കുന്നത്ത് ജെയ്സല്‍(26) എന്നിവരാണ് പിടിയിലായത്.
മാനന്തവാടി എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ എം.കെ സുനിലിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് മാരുതി റിറ്റ്സ് കാറിന്റെ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന കഞ്ചാവ് സഹിതം യുവാക്കള്‍ പിടിയിലായത്.
കര്‍ണാടകയില്‍ നിന്നും പേരാമ്പ്ര, കൊയിലാണ്ടി ഭാഗങ്ങളിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന ലോബിയിലെ പ്രധാന കണ്ണികളാണിവരെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്കൂള്‍, കോളജ് പ്രവേശന സമയത്തും മറ്റ് ആഘോഷങ്ങള്‍ക്കുമുള്ള വില്‍പ്പനക്ക് വേണ്ടി മുന്‍കരുതലായി കൊണ്ടുവന്നതാണ് കഞ്ചാവെന്നും പ്രതികള്‍ എക്സൈസ് സംഘത്തോട് പറഞ്ഞു.
റെയ്ഡില്‍ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ മന്‍സൂര്‍ അലി, മനോജ്കുമാര്‍, അജേഷ് വിജയന്, കെ.വി പ്രകാശന്, അനുദാസ് ടി.ടി, അഭിലാഷ് ഗോപി, അനൂപ് ഇ.ടി എന്നിവരും ഉണ്ടായിരുന്നു.
പ്രതികളെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."