HOME
DETAILS
MAL
വെളിച്ചെണ്ണയിലെ മായം; പിഴ ചുമത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്
backup
May 27 2018 | 03:05 AM
കോഴിക്കോട്: നിലവാരം കുറഞ്ഞ വെളിച്ചെണ്ണ ഉല്പാദിപ്പിച്ച് വില്പന നടത്തിയ കേസില്‍ പിഴയടക്കാന്‍ കോഴിക്കോട് ഭക്ഷ്യസുരക്ഷാ നീതിന്യായ ഓഫിസര്‍ പി. വിഘ്നേശ്വരി (സബ് കലക്ടര്‍) ഉത്തരവിട്ടു.
ചെറുവണ്ണൂര്‍ കുണ്ടണ്ടായിത്തോട് ശ്രീകൃഷ്ണ ഫ്ളോര്‍ മില്‍ ആന്‍ഡ് ഓയില്‍ മില്‍ ഉടമ സതീഷ് ബാബു, ബേപ്പൂര്‍ അശ്വതി ഓയില്‍ ആന്‍ഡ് ഫ്ളോര്‍ മില്‍ ഉടമ പി. അശോകന് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. സതീഷ് ബാബുവിന് 15,000 രൂപയും പി. അശോകന് രണ്ടു കേസുകളിലായി 25,000 രൂപയുമാണ് പിഴയടക്കേണ്ടണ്ടത്. തെറ്റായ വ്യാപാര മുദ്രയോടെ മാഗി ചിക്കന്‍ സ്റ്റോക്ക് വില്പന നടത്തിയതിന് കോഴിക്കോട് അല്‍ ബേക്ക് അറബിക് റസ്റ്ററന്റ് പ്രൊപ്രൈറ്റര്‍ 15,000 രൂപ പിഴയടക്കാനും ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."