കീഴുപറമ്പില്‍ മൂന്നിന് ശുചിത്വ ഹര്‍ത്താല്‍
അരീക്കോട്: നിപാ വൈറസ് മൂലമുള്ള പനിയും മറ്റു പകര്‍ച്ചവ്യാധികളും കണക്കിലെടുത്ത് കീഴുപറമ്പ് പഞ്ചായത്ത് പരിധിയില്‍ ജനകീയ പരിസര ശുചീകരണം നടപ്പാക്കുന്നു. കീഴുപറമ്പ് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന 'ആരോഗ്യ ജാഗ്രത 18' പകര്‍ച്ചവ്യാധി അവലോകന കണ്‍വന്‍ഷനില്‍ വിവിധ രീതിയിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. ഇതിന്റെ ഭാഗമായി മൂന്നിന് രാവിലെ എട്ടുമുതല്‍ 11വരെ പഞ്ചായത്തില്‍ ശുചിത്വ ഹര്‍ത്താല്‍ ആചരിക്കും.
പൊതുസ്ഥലങ്ങള്‍, വീടുകള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങള്‍ ജനകീയമായി ശുചീകരിക്കും. നാലിന് എല്ലാ സ്‌കൂളുകളിലും ശുചീകരണം നടത്തുകയും കുടിവെള്ള സ്രോതസുകള്‍ അണുവിമുക്തമാക്കുകയും ചെയ്യും. ശുചിത്വ ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതിന് വാര്‍ഡുതല കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കും.
വ്യാപാരികളുടെയും ക്ലബുകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും യുവജന സംഘടനകളുടെയും സഹകരണത്തോടെയാണ് ശുചിത്വ പരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ശുചിത്വ നിയമം ലംഘിക്കുന്ന കച്ചവടക്കാര്‍ക്ക് എതിരെയും കൊതുക് വളരുന്ന സാഹചര്യം ഉണ്ടാക്കുന്ന തോട്ടം ഉടമകള്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
കണ്‍വന്‍ഷന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റൈഹാന ബേബി അധ്യക്ഷയായി. ഡോ.പി.അബ്ദുല്ല, ഡോ.പി.പി അബ്ദുല്‍ഗഫൂര്‍ എന്നിവര്‍ ക്ലാസെടുത്തു. സെക്രട്ടറി ജോയ് ജോണ്‍, സ്ഥിരം സമിതിയധ്യക്ഷ സുധാരാജന്‍, അംഗങ്ങളായ ഇ.കെ ഗോപാലകൃഷ്ണന്‍, എന്‍.ടി ഹമീദലി മാസ്റ്റര്‍, കെ.ടി ജമീല, ജസ്‌ന മുഹമ്മദ്, ഇ.പി കൃഷ്ണന്‍, എം.പി ഹാജറ, ഷഫീഖത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.അനസൂയ, അബ്ദുറഷീദ്, ജെ.പി.എച്ച്.എം ലൈല, അബു വേങ്ങമണ്ണില്‍, ശങ്കരന്‍ പൂവ്വത്തിക്കണ്ടി, മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."