വികലാംഗ കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതകം നല്‍കണമെന്നാവശ്യം
കൊല്ലം: കേരളത്തിലെ എല്ലാ വികലാംഗ കുടുംബങ്ങള്‍ക്കും സൗജന്യമായി പാചകവാതകം നല്‍കണമെന്ന് കേരള കാരുണ്യ വികലാംഗം അസോസിയേഷന് സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
കൊല്ലത്ത് നടന്ന സമ്മേളനം ചലച്ചിത്ര ആലപ്പി സുധര്‍ശന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ.കെ.എന്‍ അഷ്റഫ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.ആര്. വിഷ്ണു, എസ് മീരാസാഹിബ്, അനില്‍ കെ. മാത്യൂ, ബിജു മലയാലപ്പുഴ, രാജന് ഇലുവുംതിട്ട, സാം ടി. ജോണ്‍ അടൂര്‍, വിജയശ്രീ ഉണ്ണിത്താന്, എസ് ശിവദാസന്‍പിള്ള, സുലൈമാന്‍, ഷിബിന്‍, നജീബ്, പ്രമോദ് മഠത്തില്‍, രാജശേഖരന് പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായി എ.കെ.എന്‍ അഷറഫ്(പ്രസിഡന്റ്), സാം ടി. ജോണ്‍ അടൂര്‍(വൈസ് പ്രസിഡന്റ്), ടി.ആര്. വിഷ്ണു പന്തളം(ജനറല്‍ സെക്രട്ടറി), വിജയശ്രീ(ജോ. സെക്രട്ടറി), ഷിബിന്‍ തിരുവനന്തപുരം(ട്രഷറര്‍), എസ് മീരാസാഹിബ്(രക്ഷാധികാരി), പ്രമോദ് മഠത്തില്‍(ഓര്‍ഗനൈസിംഗ് സെക്രട്ടറി), അനില്‍ കെ. മാത്യൂ(വര്‍ക്കിംഗ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."