HOME
DETAILS

നിരോധിത മേഖലകളില്‍ പരസ്യ ബാനറുകള്‍ സ്ഥാപിച്ചാല്‍ പിഴ: നിയന്ത്രണം ജൂണ്‍ ഒന്നു മുതല്‍

  
backup
May 27 2018 | 06:05 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%af

 

തൊടുപുഴ: നഗരസഭയില്‍ റോഡുകളിലും പൊതുസ്ഥലങ്ങളിലും പരസ്യ പ്രചാരണ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നതിന് ജൂണ്‍ ഒന്നു മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന അടിയന്തര നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിനായി സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തീരുമാനം നടപ്പാക്കുന്നത്. സബ്കമ്മിറ്റി നിര്‍ദേശിച്ചിട്ടുള്ള പരസ്യ നിരോധിത മേഖലകളില്‍ ഇനിമേല്‍ ബോര്‍ഡുകളും ബാനറുകളും കൊടികളും മറ്റും കെട്ടിയാല്‍ പിഴ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാവുന്ന സ്ഥലങ്ങളും നഗരസഭ നിശ്ചയിച്ചിട്ടുണ്ട്. നിബന്ധനകള്‍ക്ക് വിധേയമായേ ഇവ സ്ഥാപിക്കാനും കഴിയുകയുള്ളൂ. പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള ഫ്രെയിം നിശ്ചിത കേന്ദ്രങ്ങളില്‍ സ്ഥാപിക്കാനുള്ള നടപടിയിലേയ്ക്ക് നഗരസഭ ഉടനെ നീങ്ങുമെന്ന് വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായര്‍ പറഞ്ഞു. നഗരസഭയ്ക്ക് ഇത് വരുമാനമാര്‍ഗവുമാകും. നഗരസഭാ കൗണ്‍സില്‍ തീരുമാനം നടപ്പാക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം അഭ്യര്‍ഥിച്ച് കത്ത് നല്‍കും.
മുനിസിപ്പല്‍ മൈതാനത്തിനു ചുറ്റും ചുവര്‍ചിത്രങ്ങള്‍ മറയ്ക്കുന്ന രീതിയില്‍ ബോര്‍ഡുകളോ ബാനറുകളോ സ്ഥാപിക്കാന്‍ അനുവദിക്കില്ല. എല്ലാ ബൈപാസ് റോഡുകളും നാലുവരിപ്പാതകളും ട്രാഫിക് ഐലന്‍ഡുകളും ഡിവൈഡറുകളും പാലങ്ങളുടെ കൈവരികളും പരസ്യ നിരോധിതമേഖലയായി പ്രഖ്യാപിച്ചു. അതേസമയം, പാലത്തിന്റെ നടപ്പാതയിലെ പുറത്തെ കൈവരിയില്‍ ബുദ്ധിമുട്ടുണ്ടാകാത്ത വിധം കൊടികളും തോരണങ്ങളും സ്ഥാപിക്കാം.
നഗരസഭ അനുമതി നല്‍കിയിരിക്കുന്ന സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കച്ചവടസ്ഥാപനങ്ങളെ അനുവദിക്കില്ല.
ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന സംഘടനകളും മറ്റും ഏഴു ദിവസം മുന്‍പ് ഓഫീസില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം. പരമാവധി, പരിപാടിയുടെ പത്തു ദിവസം മുന്‍പു മാത്രമേ ബോര്‍ഡ് സ്ഥാപിക്കാന്‍ അനുമതി നല്‍കുകയുള്ളൂ. പരിപാടി കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ നീക്കം ചെയ്യാത്തപക്ഷം പിഴയും ഈടാക്കും.
നിരോധിത മേഖലകള്‍
മുനിസിപ്പല്‍ ഓഫീസ് മുതല്‍ കോലാനി ജങ്ഷനില്‍ പാലാ റോഡിലും വൈക്കം റോഡിലും 150 മീറ്റര്‍ വരെ. മൂലമറ്റം റോഡില്‍ ഐ.എച്ച.്ആര്‍.ഡി കോളേജ് വരെ.വെള്ളിയാമറ്റം റോഡില്‍ കാരിക്കോട് നൈനാര്‍ പള്ളിയില്‍ നിന്നും 150 മീറ്റര്‍ വരെ. മങ്ങാട്ടുകവല മുതലക്കോടം റോഡില്‍ മഹിമ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്‍ഭാഗം വരെ.
മണക്കാട് റോഡില്‍ ബൈപാസ് ജങ്ഷന്‍ വരെ. വെങ്ങല്ലൂര്‍ സിഗ്‌നല്‍ ജങ്ഷനില്‍ നിന്നും മുവാറ്റുപുഴ റോഡില്‍ 150 മീറ്റര്‍ വരെയും കുമാരമംഗലം റോഡില്‍ പഴയ പോസ്റ്റ് ഓഫീസ് വരെയും. കാഞ്ഞിരമറ്റം റോഡില്‍ മാരിയില്‍ ലോഡ്ജ് വരെ. പഴയ കോളജ് റോഡ് മുഴുവനും. പൊതുസ്ഥലങ്ങള്‍ (മുനിസിപ്പല്‍ മൈതാനം, സ്‌റ്റേഡിയം, ടൗണ്‍ഹാള്‍, ശ്മശാനം, മുനിസിപ്പല്‍ പാര്‍ക്ക്, ബസ് സ്റ്റാന്റുകള്‍, ടാക്‌സി സ്റ്റാന്റുകള്‍, ഷോപ്പങ് കോംപ്ലക്‌സ്, വെയിറ്റിങ് ഷെഡുകള്‍).
ബോര്‍ഡുകള്‍ സ്ഥാപിക്കാവുന്ന സ്ഥലങ്ങള്‍
പുഴയരികിലെ പഴയ സ്റ്റാന്റ്, മുനിസിപ്പല്‍ ഓഫീസ്, ടൗണ്‍ ഹാളിനോടു ചേര്‍ന്നുള്ള മുനിസിപ്പല്‍ ബില്‍ഡിങ് എന്നീ ഭാഗങ്ങളില്‍ തൊടുപുഴയാറിന്റെ കരിങ്കല്‍ ഭിത്തിയില്‍ തറനിരപ്പില്‍ നിന്നും ഒരു മീറ്റര്‍ ഉയര്‍ത്തി ബോര്‍ഡ് സ്ഥാപിക്കാം. പുഴയോടു ചേര്‍ന്നുള്ള മതിലില്‍ അഞ്ചടി വീതിയിലും പത്തടി ഉയരത്തിലുമുള്ള ബോര്‍ഡുകള്‍ ഒരു കക്ഷിക്ക് അനുവദിക്കും.
മറ്റിടങ്ങളില്‍ പരമാവധി വലുപ്പം നാല് അടി വീതിയും ആറടി ഉയരവുമാണ്. മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ പ്രവേശനകവാടത്തില്‍ ഇടതുഭാഗം ചേര്‍ന്ന് 20 മീറ്റര്‍ നീളത്തില്‍ പേ ആന്റ് പാര്‍ക്ക് ഗ്രൗണ്ടിന്റെ മതിലിലും മങ്ങാട്ടുകവല ബസ് സ്റ്റാന്റിലെ അനൗണ്‍സ്‌മെന്റ് ബൂത്തിന് പിന്‍ഭാഗത്തെ ഓടയ്ക്ക് സമീപം പത്തുമീറ്റര്‍ നീളത്തിലും കാരിക്കോട് ജങ്ഷനില്‍ ഓട്ടോസ്റ്റാന്റിനോട് ചേര്‍ന്ന് സ്ഥാപിക്കാം. ധന്വന്തരി വൈദ്യശലായുടെയും കുരിശുപള്ളിയുടെയും മധ്യേ 17 മീറ്ററിലും വെങ്ങല്ലൂര്‍ ജങ്ഷനില്‍ പഴയ, പുതിയ റോഡുകള്‍ ചേരുന്ന സ്ഥലത്തും കാഡ്‌സ് റോഡില്‍ ചേര്‍ക്കോട്ട് റക്‌സിന്‍ ഹൗസിന്റെ എതിര്‍ഭാഗത്തെ കല്‍ക്കെട്ടില്‍ 15 മീറ്ററിലും.
മാരിയില്‍കടവ് പാലത്തോട് ചേര്‍ന്ന ടോള്‍ ബൂത്തിന് ചുറ്റും, പുതിയ കെ.എസ.്ആര്‍.ടി.സി ടെര്‍മിനലിന് സമീപത്തെ ബസ് സ്‌റ്റോപ്പിന് പിന്നിലെ ഭിത്തിയില്‍, കോലാനി കൊച്ചുതോട് സൈഡ്, ഫയര്‍സ്‌റ്റേഷന്റെ ഭിത്തി, മണക്കാട് റോഡില്‍ തച്ചേട്ടുകടവ് റോഡിനും കല്ലുകുഴിയില്‍ വീടിന് സമീപവും കല്‍ക്കെട്ടിനരികില്‍ എന്നിവിടങ്ങളിലും സ്ഥാപിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago