നിപായെ പ്രതിരോധിക്കാന്‍ കേരളം മരുന്ന് കണ്ടുപിടിക്കും: കെ.കെ ശൈലജ
വടക്കാഞ്ചേരി : മാരക ഭീതി പരത്തുന്ന നിപാ വൈറസിനെ തുരത്താന്‍ കേരളം മരുന്നു കണ്ടുപിടിയ്ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇതിനാവശ്യമായ ഗവേഷണം ആരംഭിച്ചിട്ടുണ്ട്.
പകര്‍ച്ചവ്യാധികള്‍ തുടര്‍ച്ചയായി കേരളത്തെ പിടികൂടുന്നതു എന്തുകൊണ്ടാണെന്ന് പഠിയ്ക്കണം. അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി പരിഹരിയ്ക്കുമെന്നും നിപാ പടരാതിരിയ്ക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. ഭക്ഷണത്തേക്കാള്‍ കൂടുതല്‍ മരുന്നു കഴിയ്ക്കുന്നവരായി മലയാളി മാറിക്കഴിഞ്ഞതായും ഇതിനു മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു.
പൂമല പി.എച്ച്.സി യെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച മന്ത്രി മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജിന്റെ വികസനത്തിനു ഒരു വര്‍ഷത്തിനുള്ളില്‍ കിഫ് ബിയില്‍ നിന്നു ഫണ്ട് അനുവദിയ്ക്കുമെന്നും പ്രഖ്യാപിച്ചു.
മുളങ്കുന്നത്ത് കാവ് പഞ്ചായത്തിലെ പൂമല പ്രാഥമികാരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിയ്ക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമാസ് അധ്യക്ഷയായി.ഡോ.പി.കെ ബിജു എം.പി, അനില്‍ അക്കര എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ: ടി.വി സതീശന്‍, അഡ്വ: ലൈജു . സി. എടക്കളത്തൂര്‍, തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ആര്‍ സുരേഷ് ബാബു, കെ.എച്ച് സുഭാഷ്, രഞ്ജു വാസുദേവന്‍, ബിജു വര്‍ഗീസ്, എ.എന്‍ കൃഷ്ണകുമാര്‍, കെ.ടി ജോസ്, പി.ജി ജയപ്രകാശ്, സിബി തോമാസ്, മബിന്ദുബെന്നി, മെഡിക്കല്‍ ഓഫിസര്‍ ഡോ.വി ശ്രീരാജ് സംസാരിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ ചിലവഴിച്ചാണു പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."