HOME
DETAILS
MAL
തെരുവുനായ കടിച്ചാല്‍ സര്‍ക്കാര്‍ ഉത്തരവാദിയാവുന്നതെങ്ങനെയെന്ന് യു.പി മന്ത്രി
backup
May 27 2018 | 07:05 AM
ലഖ്നൗ: തെരുവുനായ ആളുകളെ കടിച്ചാല്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന ഉത്തര്‍പ്രദേശ് മന്ത്രിയുടെ പ്രസ്താവന വിവാദത്തിലേക്ക്. ഉത്തര്‍പ്രദേശ് നഗരവികസന വകുപ്പ് മന്ത്രി സുരേഷ് കുമാര്‍ ഖന്നയാണ് പ്രസ്താവന നടത്തിയത്.
' ഒരു മൃഗം എവിടെയങ്കിലും കയറി ആരെയെങ്കിലും കടിച്ചാല്‍ അതിന് സര്‍ക്കാരും ഭരണസംവിധാനവും എങ്ങനെ ഉത്തരവാദികളാകും' എന്നായിരുന്നു യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ നവംബര്‍ മുതല്‍ തെരുവുനായ ആക്രമണത്തില്‍ 14 കുട്ടികളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതുപോലെ സീതാപുറിലെ ഖൈരാബാദ് ബ്ലോക്കിലെ 22 ഗ്രാമങ്ങളില്‍ കടുത്ത തെരുവുനായ ശല്യമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."