ഖത്തര്‍ ഫൗണ്ടേഷനില്‍ ജോലിക്കാരെ പിരിച്ചുവിടുന്നു
ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍ 800ഓളം ജോലിക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ബജറ്റ് നിയന്ത്രണത്തിന്റെ ഭാഗമായാണ് എണ്ണം കുറയ്ക്കുന്നതെന്ന് തൊഴിലാളികളെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ വെബ്‌പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്തു.
ഹ്യൂമന്‍ റിസോഴ്‌സ്, കാപിറ്റല്‍ പ്രൊജക്ടുകള്‍, മറ്റു ഡിപാര്‍ട്ട്‌മെന്റുകള്‍ എന്നിവയില്‍ നിന്നുള്ളവര്‍ പിരിച്ചുവിടപ്പെടുന്നവരില്‍ ഉണ്ടാവും. ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റിയിലെ ജീവനക്കാരും ഇതില്‍പ്പെടും. എന്നാല്‍, യു.എസ് യൂനിവേഴ്‌സിറ്റികളുടെ ബ്രാഞ്ച് കാംപസുകളെയും എജുക്കേഷന്‍ സിറ്റിയിലെ സ്‌കൂളുകളെയും പിരിച്ചുവിടല്‍ ബാധിക്കില്ല. മുന്‍കൂട്ടി ക്രമപ്പെടുത്തിയ ബജറ്റ് പ്രകാരം സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇവയെന്നതിനാലാണ് ഇത്.
കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ഖത്തര്‍ ഫൗണ്ടേഷന്‍ പ്രതികരിച്ചു. കൂടുതല്‍ കാര്യക്ഷമതയുള്ള സംഘടനയായി മാറുന്നതിന് തുടര്‍ച്ചയായ പരിഷ്‌കരണങ്ങള്‍ ഫൗണ്ടേഷന്‍ വരുത്തുന്നുണ്ട്. സംഘടനയുടെ ഭാവി സുരക്ഷിതമാക്കുന്ന രീതിയിലുള്ള നടപടികളാണ് ഇത്തവണ സ്വീകരിക്കുന്നത്. പദ്ധതികളില്‍ മറ്റുള്ളവരുടെ സഹകരണം മെച്ചപ്പെടുത്തി ചെലവുകള്‍ പരിശോധിക്കുന്നത് ഇതില്‍പ്പെടും. പ്രസ്താവനയില്‍ പറയുന്നു.
ഖത്തര്‍ ഫൗണ്ടേഷന്‍ ജീവനക്കാരെ ചുരുക്കുകയും പ്രോഗ്രാമുകള്‍ കുറക്കുകയും ചെയ്യുന്നത് കുറച്ച് കാലമായി ആരംഭിച്ചിട്ടുണ്ടെന്ന് മുന്‍ ജീവനക്കാരന്‍ പറഞ്ഞു. ഏഴ് വര്‍ഷമായി തുടരുന്ന ക്യുഎഫ് റേഡിയോയുടെ പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചിരുന്നു.
ക്യുഎഫ് പിന്തുണയുള്ള സിദ്്‌റ മെഡിക്കല്‍ ആന്റ് റിസര്‍ച്ച് സെന്ററും 2015 അവസാനം നിരവധി പേരെ പിരിച്ചുവിട്ടു. എന്നാല്‍, ഇവിടെ ഇപ്പോള്‍ കൂടുതല്‍ ജീവനക്കാരെ എടുക്കുന്നതിന് പദ്ധതി തയാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."