HOME
DETAILS

മറ്റൊരു നാഴികക്കല്ല് പിന്നിട്ട് പൂജാര

  
backup
March 27, 2017 | 12:30 AM

%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%a8%e0%b4%be%e0%b4%b4%e0%b4%bf%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8


ധര്‍മശാല: ഇന്ത്യയുടെ വിശ്വസ്തന്‍ ചേതേശ്വര്‍ പൂജാര ടെസ്റ്റ് ബാറ്റിങിലെ മറ്റൊരു റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് സ്വന്തമാക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാനായി പൂജാര മാറി.
മുന്‍ ഇന്ത്യന്‍ ഓപണര്‍ ഗൗതം ഗംഭീര്‍ എട്ടു വര്‍ഷം മുന്‍പ് സ്ഥാപിച്ച റെക്കോര്‍ഡാണു ആസ്‌ത്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി പിന്നിട്ട് പൂജാര സ്വന്തമാക്കിയത്. 2008-09 സീസണില്‍ ഗംഭീര്‍ 1269 റണ്‍സുകള്‍ നേടിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. നാലു റണ്‍സ് ചേര്‍ത്തു ഈ റെക്കോര്‍ഡ് പൂജാര ഇന്നലെ മറികടന്നു. ഈ സീസണില്‍ പൂജാര 1326 റണ്‍സ് നേടിയിട്ടുണ്ട്. കരിയറിലെ 15ാം ടെസ്റ്റ് അര്‍ധ ശതകം പിന്നിട്ട പൂജാര 57 റണ്‍സുമായി ലിയോണിനു വിക്കറ്റ് നല്‍കി മടങ്ങി. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങിന്റെ പേരിലാണ്. 78.05 റണ്‍സ് ശരാശരിയില്‍ 1483 റണ്‍സാണു പോണ്ടിങ് ഒരു സീസണില്‍ നേടിയത്. ഈ റെക്കോര്‍ഡ് മറികടക്കാന്‍ പൂജാരയ്ക്ക് 168 റണ്‍സ് കൂടി വേണം.
സീസണില്‍ മിന്നും ഫോമില്‍ കളിക്കുന്ന പൂജാര ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ഇപ്പോള്‍ ആസ്‌ത്രേലിയ ടീമുകള്‍ക്കെതിരേ ഇന്ത്യന്‍ ബാറ്റിങിന്റെ നെടുംതൂണായി നില്‍ക്കുന്നു. കിവികള്‍ക്കെതിരേ ഒരു സെഞ്ച്വറിയും മൂന്നു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 373 റണ്‍സാണു പൂജാര നേടിയത്. ഇംഗ്ലണ്ടിനെതിരേ രണ്ടു സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 401 റണ്‍സ്. ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും താരം അര്‍ധ സെഞ്ച്വറികള്‍ നേടിയിരുന്നു.
ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഓസീസിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ പൂജാര നേടിയ അര്‍ധ സെഞ്ച്വറിയാണു ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്. മൂന്നാം ടെസ്റ്റില്‍ താരം നേടിയ ഇരട്ട സെഞ്ച്വറി ഇന്ത്യക്കു സമനിലയും സമ്മാനിച്ചു. കരിയറിലെ മൂന്നാം ഇരട്ട സെഞ്ച്വറിയാണു പൂജാര റാഞ്ചിയില്‍ നേടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി; കസേര വിട്ടു നല്‍കേണ്ടി വരുമോ നിതീഷ്?

National
  •  3 days ago
No Image

പോക്സോ കേസിൽ യെദ്യുരപ്പ വിചാരണ നേരിടണം; ഹൈക്കോടതി ഹർജി തള്ളി

crime
  •  3 days ago
No Image

യുപി: മുസ്‌ലിം കോളനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ; പി.എം ആവാസ് യോജനപദ്ധതി പ്രകാരമുള്ള വീടുകളും പൊളിക്കുന്നു

National
  •  3 days ago
No Image

കുവൈത്തില്‍ സഹില്‍ ആപ്പ് വഴി എന്‍ട്രി- എക്‌സിറ്റ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിങ്ങനെ

Kuwait
  •  3 days ago
No Image

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala
  •  3 days ago
No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  3 days ago
No Image

ബിഹാര്‍ തെരഞ്ഞെടുപ്പ്: കേവല ഭൂരിപക്ഷം കടന്ന് എന്‍.ഡി.എ

National
  •  3 days ago
No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  3 days ago
No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  3 days ago
No Image

'നിന്റെ അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭർത്താവിനെ കൊന്ന് മകളെ വിളിച്ചുപറഞ്ഞ് ഭാര്യ മുങ്ങി

crime
  •  3 days ago