ആരോപണം തള്ളാതെയും കൊള്ളാതെയും ശശീന്ദ്രന്‍
കോഴിക്കോട്: തനിക്കു നേരെയുണ്ടായ ആരോപണം നിഷേധിച്ചും ഫോണ്‍ സംഭാഷണം തള്ളാതെയും എ.കെ ശശീന്ദ്രന്‍. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അശ്ലീലച്ചുവയുള്ള ഫോണ്‍സംഭാഷണം നടത്തിയെന്ന ആരോപണം നിഷേധിച്ചത്. എന്നാല്‍, താങ്കളുടേതായി പ്രചരിക്കുന്ന ശബ്ദസംഭാഷണത്തെ എതിര്‍ക്കുന്നുവോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല.
തന്നെ സമീപിക്കുന്ന ആരോടും നല്ല നിലയില്‍ മാത്രമാണ് പ്രതികരിച്ചിട്ടുള്ളതെന്നായിരുന്നു മറുപടി. അസാധ്യമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് സമീപിക്കുന്നതെങ്കില്‍പോലും നല്ല രീതിയില്‍ പെരുമാറാനാണ് ശ്രമിച്ചിട്ടുള്ളത്. തന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു വീഴ്ച സംഭവിച്ചിട്ടുള്ളതായി തോന്നിയിട്ടില്ല. ഇക്കാര്യത്തില്‍ ശരിതെറ്റുകള്‍ മനസിലാക്കേണ്ടതുണ്ട്. ഇക്കാര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്.
ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നതായി അറിയില്ല. സത്യം തെളിയുക എന്നതാണ് ഇപ്പോള്‍ പ്രധാനം. തന്റെ പാര്‍ട്ടിക്കും ഇടതുമുന്നണിക്കും രാഷ്ട്രീയ ധാര്‍മികതയുണ്ട്. തലകുനിക്കേണ്ടി വരില്ലെന്ന് തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. രാജി കുറ്റസമ്മതമായി കാണേണ്ടതില്ല. സര്‍ക്കാരിന്റെ യശസും പാര്‍ട്ടിയുടെ അന്തസും ഉയര്‍ത്തിപ്പിടിക്കാനാണ് രാജി പ്രഖ്യാപിച്ചത്. ആരെക്കുറിച്ചും സംശയവും ഉന്നയിക്കുന്നില്ല. പാര്‍ട്ടി ദേശീയ, സംസ്ഥാന നേതൃത്വവുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയാണ് രാജി തീരുമാനത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനോട് വളരെയധികം നന്ദിയുണ്ട്. ശരിയെന്ന് തോന്നുന്ന ഉചിതമായ തീരുമാനമെടുക്കാന്‍ സാധിക്കുന്നയാളാണ് താങ്കളെന്നാണ് അദ്ദേഹം പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."