ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠതയുമായി അവസാന വെള്ളിയും ഇരുപത്തേഴാം രാവും നാളെ
ഒലവക്കോട്: റമദാനിലെ ഏറെ മഹത്തരമുള്ള ദിനമായ ഇരുപത്തിയേഴാം രാവ് നാളെ. ഇശാഅ് നമസ്‌കാരത്തിനുശേഷം ഒരു രാത്രി മുഴുവന്‍ നീളുന്ന പ്രാര്‍ത്ഥനകളും ഖുര്‍ആന്‍ പാരായണവും, ദിക്ര്‍ മജ്‌ലിസുകളും, ഇഅ്തികാഫുമൊക്കെയായി പുലരുവോളം പള്ളിയങ്കണത്തില്‍ പ്രാര്‍ത്ഥനാഭരിതമാകും. റമദാനിലെ ആദ്യത്തെ കാരുണ്യത്തിന്റെ പത്തില്‍ നിന്നു പാപമോചനത്തിന്റെ നാളുകളായ 2-ാം പത്തിലേക്ക് പ്രവേശിച്ചതോടെ ഇസ്ലാമിക ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ബദ്ര്‍റി യുദ്ധത്തിന്റെ സ്മരണാര്‍ത്ഥം. ബദ്ര്‍ ദിനമായ 17-ാം രാവും ആചരിച്ചിരുന്നു.
എന്നാല്‍ ലോക മുസ്ലീംങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ടത് 27-ാം രാവിലാണെന്നതിനാലാണ് 27-ാം രാവിനെ ഏറെ മഹത്തരമാകുന്നത്. പതിവിനു വിപരീതമായി ഇത്തവണ അവസാന വെള്ളിയാഴ്ചയാണ് 27-ാം രാവിന്റെ ആഗമനമെന്നത് വിശ്വാസികളില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയിരിക്കുകയാണ്. സാധാരണ വെള്ളയാഴ്ചകളില്‍ പള്ളിയങ്കണത്തില്‍ വിശ്വാസികളില്‍ നിറഞ്ഞുകവിയുമെങ്കിലും ഇരുപത്തിയേഴാം രാവ് ധന്യമാകുന്ന ഇത്തവണ വെള്ളിയാഴ്ച പള്ളിയില്‍ തിരക്കു നിയന്ത്രണാതീതമാവും.
മിക്കയിടങ്ങളിലും 27-ാം രാവ് ആഘോഷിക്കുമ്പോള്‍ ചിലയിടങ്ങളില്‍ 25-ാം രാവ് ആഘോഷിക്കുന്നുണ്ട്. എന്നാല്‍ പൊതുവെ പണ്ഡിതസമൂഹവും ഹാദീസുകളുമെക്കെ പ്രാധാന്യം നല്‍കുന്നതിനാലാണ് ലോകമെങ്ങും 27-ാം രാവിനെ മഹത്തരമാക്കുന്നത്. ലക്ഷക്കണക്കിനു മലാഖമാര്‍ ഭൂമിയിലേക്ക് ചിറകുവിരിച്ച് സ്രേഷ്ടാവിന്റെ സൃഷ്ടികളോടൊപ്പം പ്രാര്‍ത്ഥനകളില്‍ മുഴുകുകയും അവരുടെ ചിറകുകളില്‍ മനുഷ്യരെ തലോടുമെന്നതും ഇത്തരത്തില്‍ സ്പര്‍ശനമേറ്റവര്‍ക്ക് സ്വര്‍ഗ്ഗീയ കവാടങ്ങള്‍ തുറന്നു നല്‍കുമെന്നു വിശ്വാസമാണ് ഈ രാവില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനാ നിര്‍ഭരമാവുന്നത്.
രാത്രികളില്‍ ഒറ്റക്കും കൂട്ടമായും ഇഅ്തികാഫുകളില്‍ മുഴുകി സൃഷ്ടാവിലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന വിശ്വാസികള്‍ തന്റെ ഭൂതകാലത്തെ തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തം തേടുകയും ചെയ്യുന്നു. 27-ാം രാവിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കായി പള്ളികളെല്ലാം ദീപാലങ്കാരമാകുമെങ്കിലും പെരുന്നാള്‍ ദിനം വരെ ഇത്തരത്തില്‍ മിക്ക പള്ളികളിലും ദീപാലങ്കാരങ്ങള്‍ തുടരും.
ഇരുപത്തിയേഴാം രാവിലെ പ്രത്യേക പ്രാര്‍ത്ഥനകളും ദു:ആസംഗമങ്ങളും കഴിഞ്ഞ് പള്ളികളില്‍ പ്രത്യേകം തയ്യാറാക്കുന്ന ഭക്ഷണവും കഴിച്ച് വിശ്വാസികള്‍ കൂട്ടത്തോടെ തങ്ങളുടെ പരേതര്‍ക്കുവേണ്ടി ഖബര്‍സിയാറത്തും നടത്തുക പതിവാണ്.
അന്നപാനീയങ്ങളും വികാര വിചാരങ്ങളും വെടിഞ്ഞ് നാഥനില്‍ സ്വയം സമര്‍പ്പിചമാവുന്ന റമദാന്‍ മാസത്തെ ഏറെ പ്രാധാന്യം അര്‍പ്പിക്കുന്ന ദിനമായ ലൈലത്തുല്‍ ഖദ്ര്‍ എന്നറിയപ്പെടുന്ന 27-ാം രാവിന്റെ പുണ്യം നല്‍കുന്നതോടെ വിശ്വാസികളുടെ ജീവിതത്തില്‍ പാപങ്ങള്‍ വിട്ടെഴിഞ്ഞ ഒരു ജീവിതം സ്വയം തുടങ്ങുകയാണ്.
പളിളികളിലെ പ്രാര്‍ത്ഥകള്‍ക്കും ഇഅ്തികാഫിനുമെക്കെ ശേഷം പിറ്റേന്ന് മുഴുവന്‍ സമ്പത്തുള്ളവന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് സക്കാത്ത് നല്‍കാനുള്ള തിരക്കിലാവും. വീട്ടില്‍ വരുന്നവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും എത്തിച്ചുകൊടുക്കും. തങ്ങളുടെ സമ്പത്തില്‍നിന്നും ഒരു ഭാഗം സക്കാത്ത് നല്‍കുന്നതിലൂടെ നോമ്പിന്റെ പവിത്രതയെ ഊട്ടിയുറപ്പിക്കുകയാണ്.
നമ്മുട നരകമോചനത്തിനുംകൂടി ഏറെ പ്രാധാന്യമുള്ള മൂന്നാം പത്തില്‍ വിശ്വാസികള്‍ അഞ്ചുനേരം നമസ്‌കാരത്തിലും നരകമോചനത്തിനായി പ്രാര്‍ത്ഥനകള്‍ ഉള്‍പ്പെടുത്തുകയും 27-ാം രാവില്‍ നരകമോചനം നേടുന്നതിനുള്ള പ്രത്യേക പ്രാര്‍ത്ഥനകളില്‍ മുഴുകുകയും ചെയ്യും.
റമദാനിലെ 2 ശ്രേഷ്ഠദിനങ്ങളായ 17-ാം രാവും 27-ാം രാവും കഴിയുന്നതോടെ പിന്നെ വിശ്വാസികളെല്ലാം ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. അതോടെ ശവ്വാല്‍ മാസപ്പിറവി കാണുന്നതോടെ ഒരു മാസക്കാലം നീണ്ട വ്രതശുദ്ധിയുടെ നാളുകള്‍ക്ക് പരിസമാപ്തിയാവും.
പട്ടികജാതി - വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."