ഡെവലപ്പര്‍ കമ്യൂണിറ്റിയുടെ വികസനം ലക്ഷ്യമിട്ട് സിസ്ക്കോയുടെ ലോഞ്ച്പാഡ്
കൊച്ചി: സ്റ്റാര്‍ട്ട് അപ്പുകളുടെ മുന്നേറ്റത്തിനും ഇന്ത്യയിലെ ഡെവലപ്പര്‍ കമ്യൂണിറ്റിയുടെ വളര്‍ച്ചയ്ക്കും പിന്തുണ നല്‍കുക എന്ന ലക്ഷ്യമിട്ട് സിസ്ക്കോ ലോഞ്ച്പാഡിനു തുടക്കം കുറിച്ചു. സ്റ്റാര്‍ട്ട് അപ്പുകള്‍ അവയുടെ അംഗീകൃത ചാനല്‍ പാര്‍ട്ട്ണര്‍മാര്‍, ഡെവലപ്പര്‍മാര്‍ എന്നിവര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും പുതിയ വിപണികള്‍ കൈകാര്യം ചെയ്യാനും ഡിജിറ്റല്‍ ബിസിനസ് വികസിപ്പിക്കാനും സിസ്ക്കോയുടെ ലോഞ്ച് പാഡ് വഴിയൊരുക്കും.
ഇതിന്റെ 'ഭാഗമായി സിസ്ക്കോയുടെ വിദഗ്ധ സംഘങ്ങള്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഡെവലപ്പര്‍മാര്‍ക്കും മികച്ച തുടക്കം കുറിക്കാനും വളരാനുമുള്ള പിന്തുണ ലഭ്യമാക്കും. പൊതു, സ്വകാര്യ മേഖലയിലുള്ള മറ്റുള്ളവര്‍ക്കും ഇതിന്റെ പിന്തുണ ലഭിക്കും. എന്‍ജിനീയറിങ് മികവിനെ നിക്ഷേപകരുമായും ഉപഭോക്താക്കളുമായും ബന്ധിപ്പിക്കുകയും ബിസിനസ് വൈദഗ്ധ്യമുള്ള ആശയങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്ന ഈ പദ്ധതിയിലൂടെ മൂന്നു ബില്യണ്‍ ആളുകളേയും 50 ബില്യണ്‍ ഉപകരണങ്ങളേയുമാവും ബന്ധിപ്പിക്കുക.
സിസ്ക്കോ അതിന്റെ ബെംഗലൂരു കാമ്പസില്‍ സ്ഥലം ലഭ്യമാക്കുകയും സിസ്ക്കോ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള അവസരം നല്‍കുകയും ചെയ്യും. കാമ്പസില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സൗജന്യ ഗ്രാന്റുകളും ലഭ്യമാക്കും.
മുന്‍പൊന്നുമില്ലാത്ത രീതിയില്‍ മൂന്നു ബില്യണ്‍ ആളുകളെ ഡിജിറ്റലൈസ് ചെയ്യാനുള്ള അവസരമാണു ഇതിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എന്‍ജിനീയറിങ് വിഭാഗം പ്രസിഡന്റും ഇന്ത്യാ സൈറ്റ് ലീഡറുമായ അമിത്ത് ഫഡ്നീസ് ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും യുവത്വമുള്ള സ്റ്റാര്‍ട്ട് അപ്പ് രാജ്യത്തിന് ലോകോത്തര സൗകര്യങ്ങള്‍ നല്‍കുന്നതിലൂടെ ഉണ്ടാകാന്‍ പോകുന്ന ഫലങ്ങള്‍ അല്ഭുതാവഹമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
Kerala
• 2 months agoകണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്
Kerala
• 2 months agoരഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ
Cricket
• 2 months agoപൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍
Kerala
• 2 months agoബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി
Kerala
• 2 months agoഅയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു
Kerala
• 2 months agoകോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍
Kerala
• 2 months agoആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം
National
• 2 months agoയൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്
Kerala
• 2 months agoലൈംഗികാതിക്രമം: നടന് സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം
Kerala
• 2 months agoകവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം
National
• 2 months agoമഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത
National
• 2 months agoനെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല
International
• 2 months ago63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി
Saudi-arabia
• 2 months ago'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്കി
Kerala
• 2 months agoയു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം
uae
• 2 months agoജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും
Kerala
• 2 months agoകറന്റ് അഫയേഴ്സ്-11-10-2024
PSC/UPSC
• 2 months agoറാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു
നിയമ വിരുദ്ധമായ വ്യാപാരത്തിന് കുറ്റവാളികൾക്ക് പിഴ ചുമത്തുകയും നിയമനടപടികൾക്കായി ജുഡീഷ്യൽ അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്തു