വാരാമ്പറ്റ മഖാമിന്റെ പേരില്‍ വ്യാജ ചാരിറ്റി ബോക്‌സുകളെന്ന്
വാരാമ്പറ്റ: ചരിത്ര പ്രസിദ്ധവും സമസ്തയുടെ കീഴില്‍ നടന്നു വരുന്നതുമായ വാരാമ്പറ്റ സയ്യിദ് അലി അക്ബര്‍ ദില്ലിക്കോയ തങ്ങള്‍ മഖാമിന്റെ പേരില്‍ ജില്ലയിലും അയല്‍ ജില്ലകളിലും വീടുകളില്‍ വ്യാജ ചാരിറ്റി ബോക്‌സുകള്‍ സ്ഥാപിച്ചെന്ന് പരാതി.
വാരാമ്പറ്റയിലെ സആദാ ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളജിന്റെ നടത്തിപ്പിനും വാരാമ്പറ്റ മഖാം, പള്ളി പരിപാലനം എന്നിവക്കുമാണ് മഖാമിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ മഹല്ല് കമ്മിറ്റിയുടെ പേരില്‍ ഇപ്പോള്‍ പലയിടങ്ങളിലായി വിതരണം ചെയ്തിരിക്കുന്ന ബോക്‌സുകള്‍ മഹല്ലുകമ്മിറ്റിയുമായി ബന്ധപ്പെട്ടതല്ല.
ആയതിനാല്‍ പൊതു ജനങ്ങള്‍ ഇത്തരം വ്യാജ പിരിവുകളില്‍ വഞ്ചിതരാവരുതെന്നും മേല്‍ സ്ഥാപിച്ച ചാരിറ്റി ബോക്‌സുകളുമായി വാരാമ്പറ്റ മഹല്ല് കമ്മിറ്റിക്കോ സആദാ കോളജ് കമ്മിറ്റിക്കോ യാതൊരു ബന്ധവുമില്ലെന്നും മഹല്ല് ഭാരവാഹികളായ പി.എ ആലി ഹാജി, എ.സി മായന്‍ ഹാജി, കമ്പ നാസര്‍, കോളജ് ഭാരവാഹികളായ ഇബ്‌റാഹിം ഫൈസി പേരാല്‍, സി.പി ഹാരിസ് ബാഖവി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."