ഒരു പകലിനുള്ളില്‍ ഖുര്‍ആന്‍ മുഴുവന്‍ കാണാതെ ഓതിക്കേള്‍പ്പിച്ച് പതിമൂന്നുകാരി
മഞ്ചേരി: ഒരു പകലിലെ 12 മണിക്കൂറിനുള്ളില്‍ ഖുര്‍ആന്‍ മുഴുവന്‍ കാണാതെ ഓതിക്കേള്‍പ്പിച്ച് 13കാരി. എടവണ്ണപ്പാറ ആക്കോട് തെക്കാലക്കല് അബ്ദുര്റഷീദിന്റെയും വെട്ടുപാറ തസ്ലീനയുടെയും മകളായ മുബഷിറയാണ് താരമായത്.
മഞ്ചേരി കിടങ്ങഴി വനിതാ ഹിഫ്ള് കോളജിലെ വിദ്യാര്‍ഥിനിയായ മുബഷിറ ഒന്നര വര്‍ഷംകൊണ്ടാണ് ഖുര്‍ആന്‍ മനഃപാഠമാക്കി 'ഹാഫിള' പട്ടം നേടിയത്. എട്ടാം ക്ലാസുകാരിയായ ഇവര്‍ സുബ്ഹി മുതല്‍ വൈകിട്ടുവരെ ഇടവേളയില്ലാതെ 12 മണിക്കൂര്‍കൊണ്ടു ഖുര്‍ആനിലെ 114 അധ്യായങ്ങളും സദസിനു മുന്നില്‍ കാണാതെ ഓതുകയായിരുന്നു. ഹിഫ്ള് കോളജിലെ പ്രിന്‍സിപ്പല്‍ ഷാഹിന ബിന്ത് അഹമ്മദിന്റെയും പുല്ലൂര്‍ സ്വദേശിനി ദീനാ ഫാത്വിമയുടെയും പരിശ്രമത്തിനൊടുവിലാണ് മുബഷിറ ദൗത്യം പൂര്‍ത്തിയാക്കിയത്.
മഞ്ചേരി കോളജില്‍ നടന്ന ചടങ്ങില്‍ മുബഷിറയെയും അധ്യാപികമാരെയും ആദരിച്ചു. അബ്ദുല്‍ വഹാബ് നദ്വി അധ്യക്ഷനായി. സുലൈമാന്‍ ഫൈസി പൂക്കൊളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഉമ്മര്‍ മുസ്ലിയാര് കൊഴക്കോട്ടൂര്‍, പി.ടി മൊയ്തീന് ഹാജി കിടങ്ങഴി, കണ്ണിയന്‍ അബൂബക്കര്‍, വി.പി ചെറിയാപ്പു ഹാജി, കെ.കെ മൊയ്തീന് ഹാജി, കെ.സി ബാവ, പി.ടി ചെറിയാപ്പു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."