HOME
DETAILS

കുന്നംകുളത്ത് ജൈവ ബജറ്റ്

  
backup
March 27 2017 | 19:03 PM

%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%82%e0%b4%95%e0%b5%81%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9c%e0%b5%88%e0%b4%b5-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1


കുന്നംകുളം: പ്രകൃതിയോടും വികസനത്തോടും നിലനില്‍പിന്റേതായ സാമ്പത്തിക ഭാഷ്യത്തിലുള്ള കുന്നംകുളം നഗരസഭയുടെ 2016-17 വര്‍ഷത്തെ പുതുക്കിയ ബജറ്റും 2017-18 വര്‍ഷത്തെ മതിപ്പു ബജറ്റും അവതരിപ്പിച്ചു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്റെ അധ്യക്ഷതയില്‍  വൈസ് ചെയര്‍മാനും ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ പി.എം സുരേഷുമാണ് ബജറ്റ് അവതരണം നടത്തിയത്. 372151407  രൂപ വരവും 290516522  രൂപ ചിലവും 81634885 രൂപയുടെ മിച്ചവുമുള്ള 2016-17 ലെ കുന്നംകുളം നഗരസഭയുടെ പുതുക്കിയ ബജറ്റും 1077588031 രൂപയുടെ വരവും,1026188710 കോടി രൂപയുടെ ചിലവും 51399321 രൂപയുടെ മിച്ചവുമുള്ള 2017-18  വര്‍ഷത്തേക്കുള്ള മതിപ്പു ബജറ്റുമാണ് അവതരിപ്പിച്ചത്. താലൂക്ക് പ്രഖ്യാപനവും റോഡ് വികസനവും ഉള്‍പ്പടെ കുന്നംകുളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ഗതിവേഗം പകര്‍ന്ന സംസ്ഥാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കുന്നംകുളം എം.എല്‍.എയും വ്യവസായ വകുപ്പ് മന്ത്രിയുമായ എ.സി മൊയ്തീനും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന് നന്ദി അറിയിച്ചാണ് ബജറ്റ് അവതരണം ആരംഭിച്ചത്. വനിതാ-ശിശു-പ്രകൃതി സൗന്തര്‍ദ നഗരസഭയാക്കുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും 2 കോടി 13 ലക്ഷം രൂപ വകയിരുത്തി. തണ്ണീര്‍ത്തടങ്ങളും കൃഷി അനുബന്ധ മേഖലകള്‍ക്കുമായി അഞ്ചു ലക്ഷം രൂപ മാറ്റിവെച്ചു.
സപ്തതിയുടെ നിറവിലേക്കെത്തുന്ന കുന്നംകുളം നഗരസഭയിലെ പഴയ നഗരസഭ ഓഫിസ്‌കെട്ടിടം, ബ്രിട്ടീഷുകാരുടെ മുസാവരി കെട്ടിടം എന്നിവ സപ്തതി സ്മാരകങ്ങളായി പുനഃസൃഷ്ടിക്കും. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഉള്‍പ്പെടുത്തി ആധുനിക ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന് 10 കൊടിയും അറവുശാല നിര്‍മ്മാണത്തിന് 75 ലക്ഷം രൂപയും ചിലവഴിക്കും. റോഡിലെ ഫുട്പാത്ത് നിര്‍മാണത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമായി 20 ലക്ഷംരൂപ ചിലവഴിക്കും. പ്രധാന റോഡുകളുടെ കനകളുടെ നവീകരണത്തിന് 40 ലക്ഷം മാറ്റിവെച്ചു. കുടിവെള്ള ലഭ്യതക്കും ജലസംരക്ഷണത്തിനുമായി കിണര്‍ റീചാര്‍ജ്ജിങ്ങിനായി  30 ലക്ഷം രൂപ വകയിരുത്തി. ജനപക്ഷ-ജനസൗഹൃദ നഗരസഭയ്ക്കുന്നതിനായി 60   ലക്ഷം രൂപ വകയിരുത്തി. ഓഫിസ് സംവിധാനങ്ങള്‍ സിറ്റിസണ്‍ ഫ്രണ്ട്‌ലി ആക്കും. വിനോദ സഞ്ചാര സാധ്യതകളും ഉത്സവങ്ങളും യുവജനക്ഷേമത്തിനുമായി ഒരു കോടി 17  ലക്ഷം രൂപ നീക്കിവെച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ സാമൂഹ്യസുരക്ഷയ്ക്കായി 45 ലക്ഷം വകയിരുത്തി. പൊതുജനാരോഗ്യ രംഗത്തു ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിനും പുതിയ ഒ പി ബ്ലോക്കിന്റെ നിര്‍മ്മാണത്തിനും താലൂക്ക് ആശുപത്രിയുടെ മറ്റു ദൈനദിന പ്രവര്‍ത്തനങ്ങള്‍ക്കുമായി നാലപ്പത്തു ലക്ഷം രൂപ  മാറ്റിവെച്ചു. വിദ്യാഭ്യാസ മേഖലയ്ക്കായി 75 ലക്ഷം രൂപയും വകയിരുത്തി. പട്ടികജാതി വികസനത്തിനായി സംസ്ഥാന സര്‍ക്കാരും ലൈഫ് മിഷനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാനമന്ത്രി ആവാസ് യോജനയുമായി  സഹകരിച്ചു സമ്പൂര്‍ണ പാര്‍പിട പദ്ധതി നടപ്പിലാക്കുന്നതിനായി രണ്ടു കോടി വകയിരുത്തി.
എല്ലാ മേഖലകള്‍ക്കും തുല്യ പ്രാധാന്യം നല്‍കിയാണ് നഗരസഭയുടെ ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ബജറ്റിനെ തുടര്‍ന്നുള്ള ചര്‍ച്ച ഇന്ന് നടക്കും. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരും കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago