നെഹ്റു കരുത്തുറ്റ ഭരണാധികാരി: മാന്നാര്‍ അബ്ദുല്‍ ലത്തീഫ്
മാന്നാര്‍ : ഇന്ത്യന്‍ ജനാധിപത്യത്തിന് ശക്തമായ അടിത്തറപാകിയ സ്വതന്ത്ര ഇന്ത്യ കണ്ട മികവുറ്റ ഭരണാധികാരിയായിരുന്നു ജവഹര്‍ലാല്‍ നെഹ്റുവെന്ന് കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ്. മാന്നാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ 54-ാമത് ചരമവാര്‍ഷിക അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെഹ്റുവിനെ അപ്രസ്ക്തമാക്കാനും അപമാനിക്കാനും ഉള്ള ശ്രമങ്ങള്‍ക്കാണ് മോദി സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നതെന്നും അവരുടെ ഈ നീക്കം വെറും പാഴ്വേലയാണെന്നും അബ്ദുല്‍ ലത്തീഫ് തുടര്‍ന്നുപറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ഷാജി കോവുമ്പുറത്ത് അധ്യക്ഷതവഹിച്ചു. കെ. ബാലസുന്ദരപ്പണിക്കര്‍, പ്രമോദ് കണ്ണാടിശ്ശേരില്‍, പി.ബി. സലാം, ടി.എസ്. ഷഫീഖ്, ടി.കെ. ഷാജഹാന്, ഷൈനാ നവാസ്, പി.പി. അബ്ദുല്‍ അസീസ്, എം.പി. കല്യാണകൃഷ്ണന്, കൃഷ്ണകുമാര്‍, നിസാറുദ്ദീന്‍. എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."