കാബൂളില്‍ പൊലിസ് അക്കാദമിയില്‍ ചാവേര്‍ സ്‌ഫോടനം; 27 പൊലിസുകാര്‍ കൊല്ലപ്പെട്ടു
കാബൂള്‍: കാബൂളിനടുത്തു പൊലിസ് അക്കാദമിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 27 പൊലിസുകാര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നാല്‍പതോളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. സ്‌ഫോടത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
കാബൂളില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനമുണ്ടായതെന്നു പാഗ്മന്‍ ജില്ലാ ഗവര്‍ണര്‍ മൂസാ റഹ്മത്തി അറിയിച്ചു. കൊല്ലപ്പെട്ടവരെല്ലാം പുതുതായി പൊലിസ് സര്‍വിസിലേക്കു പ്രവേശിച്ചവരാണ്.
ട്രെയിനിങ് സമയത്താണ് ആക്രമണമുണ്ടായതെന്നാണ് നിഗമനം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അസോസിയേറ്റ്ഡ് പ്രസിന് സബീഉല്ല മുജാഹിദ് എന്നയാളാണ് ഇ-മെയില്‍ സന്ദേശമയച്ചത്.
ആക്രമണം ആസൂത്രിതമായിരുന്നെന്നു മുന്‍ പാര്‍ലമെന്റ് അംഗം ദാവൂദ് സുല്‍ത്താന്‍ സോയ് പറഞ്ഞു. 14 നേപ്പാളി സുക്ഷാ ജീവനക്കാരുടെ മരണത്തിനിടയാക്കിയ സ്‌ഫോടത്തിന് ഒന്‍പതു ദിവസങ്ങള്‍ക്കു ശേഷമാണ് കാബൂളില്‍തന്നെ വീണ്ടും അക്രമണമുണ്ടാകുന്നത്. അഫ്ഗാന്‍ സൈന്യം വിവിധയിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."