HOME
DETAILS
MAL
കെ.എസ്.ഇ.ബി ജീവനക്കാരന് വൈദ്യുതാഘാതമേറ്റ് മരിച്ചു
backup
March 27 2017 | 21:03 PM
നെടുമങ്ങാട്: കെ.എസ്.ഇ.ബി ജീവനക്കാരന് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. വെളളനാട് കെ.എസ്.ഇ.ബി ഓഫിസില്‍ മസ്ദൂറായി ജോലി നോക്കുന്ന വെള്ളനാട് കമ്പനി മുക്ക് കാവും കൂഴി പ്ളാവിള വീട്ടില്‍ സോമന്റെ മകന് സജി (41) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. നെടുമാനൂര്‍ ഒരു സ്വകാര്യ വ്യക്തിയുടെഭൂമിയില് നിന്ന ആഞ്ഞിലിമരം മുറിക്കുന്നതിനായി ലൈന്‍ താഴ്ത്തികെട്ടുന്നതിനായി ഊരിയ ഫ്യൂസ് മാറിപ്പോയതാണ് സജിയുടെ ദാരുണ അന്ത്യത്തിന് കാരണമായത്.ഫ്യൂസ് മാറിയതറിയാതെ സജി വൈദ്യുതകമ്പിയില്‍ പിടിയ്ക്കുകയായിരുന്നു. വൈദ്യുതാഘാതമേറ്റസജീയെ വെള്ളനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ സിന്ധു മക്കള്‍: കാവ്യ ആര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."